IndiaLatest

പോളണ്ടിലേക്ക് കുടിയേറിയ അഫ്ഗാന്‍ കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

“Manju”

വിശന്നപ്പോൾ ഭക്ഷിച്ചത് 'കൊടും വിഷക്കൂൺ': താലിബാനെ ഭയന്ന് പലായനം ചെയത കുട്ടികൾ  ഗുരുതരാവസ്ഥയിൽ
വിഷ കൂണ്‍ കഴിച്ചതിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ നിന്ന് പോളണ്ടിലേക്ക് കുടിയേറിയ രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍. ഇതിനെ തുടര്‍ന്ന് പോളണ്ടിലെ ഒരു മേയര്‍ കുട്ടികള്‍ക്ക് വേണ്ടി അവയവദാതാക്കളുടെ അപേക്ഷ ക്ഷണിച്ചു.

“ആകസ്മികമായുണ്ടായ കൂണ്‍ വിഷബാധയെക്കുറിച്ചുള്ള വാര്‍ത്ത ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണെന്ന്” പോളിഷ് തലസ്ഥാനമായ വാര്‍സോയ്ക്ക് സമീപത്തെ പോഡ്കോവ ലെസ്ന മേയര്‍ ആര്‍തര്‍ തുസിന്‍സ്കി ആഗസ്റ്റ് 30ന് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

കുട്ടികള്‍ വാര്‍സോയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്. അവരുടെ കരള്‍ മാറ്റിവയ്ക്കേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ന്യൂസ് പോര്‍ട്ടലായ OKO.press റിപ്പോര്‍ട്ട് അനുസരിച്ച്‌ വിഷ ബാധയേറ്റ കുട്ടികളുടെ പിതാവ് ഒരു അക്കൗണ്ടന്റാണ്. ബ്രിട്ടീഷ് ആര്‍മിയില്‍ വര്‍ഷങ്ങളോളം ഇദ്ദേഹം ജോലി ചെയ്തിരുന്നു. ഈ മാസം അഫ്ഗാനിസ്ഥാനിലുടനീളം താലിബാന്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് ബ്രിട്ടന്റെ അഭ്യര്‍ത്ഥനപ്രകാരം കുടുംബത്തെ പോളിഷ് സൈന്യം ഒഴിപ്പിക്കുകയായിരുന്നു.

OKO.pressന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌, 12 അംഗ കുടുംബം ആഗസ്റ്റ് 23ന് വാര്‍സോയിലെത്തി. താമസിക്കുന്ന സ്ഥലത്തിന് സമീപത്ത് നിന്ന് പറിച്ചെടുത്ത കൂണാണ് ഇവര്‍ കഴിച്ചത്. 6 ഉം 8 ഉം വയസ്സുള്ള രണ്ട് കുട്ടികള്‍ക്കാണ് കൂണില്‍ നിന്ന് മാരകമായി വിഷ ബാധയേറ്റത്. 17 വയസ്സുള്ള മറ്റൊരു സഹോദരിയ്ക്കും അസുഖം ബാധിച്ചിരുന്നെങ്കിലും സ്ഥിതി ഇപ്പോള്‍ മെച്ചപ്പെട്ടു.

ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തതിനാലല്ല കുട്ടികള്‍ സമീപപ്രദേശത്ത് നിന്ന് കൂണ്‍ ശേഖരിച്ചതെന്ന് പോളണ്ടില്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ നടത്തുന്ന ഓഫീസ് ഫോര്‍ ഫോറിനേഴ്സിന്റെ വക്താവ് ജാകൂബ് ഡഡ്‌സിയാക്ക് പറഞ്ഞു. കുടിയേറ്റക്കാര്‍ക്ക് “പാല്‍ ഉല്‍പന്നങ്ങള്‍, മാംസം, പച്ചക്കറികള്‍, പഴങ്ങള്‍, പാനീയങ്ങള്‍ എന്നിവയുള്‍പ്പെടെ ആവശ്യമായ ഭക്ഷണങ്ങളെല്ലാം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ഈ നിര്‍ഭാഗ്യകരമായ അപകടവുമായി ബന്ധപ്പെട്ട്, വിദേശികള്‍ താമസിക്കുന്ന കേന്ദ്രങ്ങളിലെ ജീവനക്കാര്‍ അഫ്ഗാന്‍ പൗരന്മാരെ ഇത്തരത്തിലുള്ള അജ്ഞാത ഉത്പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന് ബോധവല്‍ക്കരിക്കുമെന്നും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വയറുവേദനയെക്കുറിച്ച്‌ പരാതിപ്പെട്ട് മൊത്തം അഞ്ച് പേര്‍ വൈദ്യസഹായം ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ആദ്യം ഇവര്‍ കൂണ്‍ കഴിച്ചതായി പറഞ്ഞിരുന്നില്ലെന്നും ഡഡ്‌സിയാക്ക് പറഞ്ഞു.

കാബൂളില്‍ നിന്ന് 1300ല്‍ അധികം ആളുകളെയാണ് പോളണ്ട് രക്ഷപ്പെടുത്തിയത്. നിര്‍ബന്ധിത ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും പോളണ്ടില്‍ തുടരും. എന്നാല്‍ പോളിഷ് സൈന്യം മൂന്നാം രാജ്യങ്ങള്‍ക്കോ ​​അന്താരാഷ്ട്ര സംഘടനകള്‍ക്കോ ​​വേണ്ടി ഒഴിപ്പിച്ച മറ്റുള്ളവര്‍ മറ്റിടങ്ങളിലേയ്ക്ക് പോകും.

താലിബാനുമായി കഴിഞ്ഞ ദിവസം ഇന്ത്യ ചര്‍ച്ച നടത്തിയിരുന്നു. ഖത്തര്‍ സ്ഥാനപതി ദീപക് മിത്തലാണ് ദോഹയിലെ താലിബാന്‍ പൊളിറ്റിക്കല്‍ ഓഫീസ് മേധാവി ഷേര്‍ മൊഹമ്മദ് അബ്ബാസുമായി ചര്‍ച്ച നടത്തിയത്. താലിബാന്റെ അപേക്ഷ പ്രകാരമായിരുന്നു ചര്‍ച്ചയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാരുടെ സുരക്ഷ, മടക്കം എന്നിവ ചര്‍ച്ച ചെയ്തതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഭീകരവാദത്തിനും അഫ്ഗാനിസ്ഥാനിലെ മണ്ണ് ഒരു തരത്തിലും ഉപയോഗിക്കാന്‍ അവസരം നല്‍കരുതെന്ന് ചര്‍ച്ചയില്‍ ദീപക് മിത്തല്‍ ഉന്നയിച്ചു.

Related Articles

Back to top button