LatestThiruvananthapuram

വനിതാ സാമാജികര്‍ക്ക് സാംസ്‌കാരിക കേരളത്തിന്റെ ആദരം

“Manju”

തിരുവനന്തപുരം: കേരളപ്പിറവിദിനത്തില്‍ നിയമനിര്‍മ്മാണ സഭകളിലെ മലയാളി വനിതകളെ സാംസ്‌ക്കാരിക വകുപ്പ് ആദരിച്ചു. പുരുഷനിയന്ത്രിതമായ ഒരു സമൂഹത്തില്‍ ലിംഗ സമത്വം അത്രവേഗം സാധ്യമാകില്ലെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു. സ്ത്രീ -പുരുഷ സമത്വം എന്ന ആശയം സാധ്യമാകാനുള്ള ബോധവല്‍ക്കരണം കുടുംബങ്ങളില്‍ നിന്നും ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെ തടയുന്നതിനും ലിംഗസമത്വത്തിനായുള്ള പ്രചാരണ പരിപാടികള്‍ ശക്തിപ്പെടുത്തുന്നതിനുമായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളോട് പൊതുസമൂഹം ക്രിയാത്മകമായി പ്രതികരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഭാര്‍ഗവി തങ്കപ്പന്‍, ടി എന്‍ സീമ, എ സതീ ദേവി, സി എസ് സുജാത, ജെ മേഴ്സികുട്ടിയമ്മ, നബീസ ഉമ്മാള്‍, മീനാക്ഷി തമ്പാന്‍, ഗിരിജ സുരേന്ദ്രന്‍, ആര്‍ ലതാ ദേവി, സാവിത്രി ലക്ഷ്മണന്‍, ശോഭന ജോര്‍ജ്, എലിസബത്ത് മാമന്‍, മാലേത്ത് സരളാ ദേവി, ഐഷാ പോറ്റി, ജെ അരുന്ധതി, കെ കെ ലതിക, കെ എസ് സലീഖ, ഗീതാ ഗോപി, ജമീല പ്രകാശം, കെ കെ ശൈലജ ടീച്ചര്‍, സി കെ .ആശ, യു പ്രതിഭ, കെ സി റോസക്കുട്ടി, വീണാ ജോര്‍ജ്, ദലീമ ജോജോ, ജെ ചിഞ്ചുറാണി, കാനത്തില്‍ ജമീല, കെ കെ രമ, ഒ എസ് അംബിക , കെ ശാന്തകുമാരി എന്നിവരെയാണ് ആദരിച്ചത്.

ആനിമസ്‌ക്രീന്‍, കെ ആര്‍ ഗൗരിയമ്മ, റോസമ്മ ചാക്കോ, പെണ്ണമ്മ ജേക്കബ്, പി ദേവൂട്ടി, കെ ആര്‍ സരസ്വതിയമ്മ, എം കമലം, കെ ഒ. അയിഷാ ബായി, ലീല ദാമോദര മേനോന്‍, കുസുമം ജോസഫ്, ഒ .ടി ശാരദാ കൃഷ്ണന്‍, റേച്ചല്‍ സണ്ണി പനവേലില്‍, മേഴ്സി രവി, സുശീലാ ഗോപാലന്‍, നഫീസത്ത് ബീവി തുടങ്ങിയ വനിതാ സാമാജികര്‍ക്കു ചടങ്ങില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

സ്പീക്കര്‍ എം .ബി രാജേഷ്, ഗായിക കെ എസ് ചിത്ര, മന്തിമാരായ സജിചെറിയാന്‍, കെ എന്‍ ബാലഗോപാല്‍, അഡ്വ.കെ. രാജന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, സാംസ്‌ക്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button