InternationalLatest

കൊളസ്ട്രോള്‍ ചികിത്സക്ക്​ പുതിയ മരുന്നിന്​ അനുമതി നല്‍കി ബ്രിട്ടന്‍

“Manju”

ബ്രിട്ടന്‍ ; കൊളസ്ട്രോള്‍ ചികിത്സക്ക്​ പുതിയ മരുന്നിന്​ അനുമതി നല്‍കി ബ്രിട്ടന്‍.സ്വിസ്​ കമ്പനിയായ നൊവാര്‍ട്ടിസ്​ കമ്പനിയുടെ              ലെക്​വിയോ എന്ന മരുന്നിനാണ്​ ബ്രിട്ടന്‍ അനുമതി നല്‍കിയത്​. ഇന്‍ക്ലിസിറാന്‍ എന്നാണ്​ ഈ മരുന്നിന്റെ ജനറിക്​ പേര്​. കൊളസ്ട്രോള്‍    കുറ​ക്കുന്ന സ്​റ്റാറ്റിന്‍സ്​ മരുന്നിനൊപ്പമാണ്​ കുത്തിവെപ്പെടുക്കേണ്ടത്​. നൊവാര്‍ട്ടിസുമായി സഹകരിച്ച്‌​ ഉയര്‍ന്ന കൊളസ്​ട്രോളുള്ള മൂന്നു ലക്ഷം പേര്‍ക്ക്​ മൂന്നു​ വര്‍ഷംകൊണ്ട്​ കുത്തിവെപ്പ്​ നല്‍കാനാണ്​ പദ്ധതി.

മരുന്ന്​ ഉപയോഗിക്കുന്നതോടെ അടുത്ത പതിറ്റാണ്ടില്‍ 55,000 ഹൃദയസ്​തംഭനം തടുക്കാന്‍ കഴിയുമെന്നും 30,000 ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്നുമാണ്​ വിലയിരുത്തല്‍ . ബ്രിട്ടീഷ്​ ഹേര്‍ട്ട്​ ഫൗണ്ടേഷന്റെ കണക്കനുസരിച്ച്‌​ 75 ലക്ഷത്തലധികം ഹൃദ്രോഗികള്‍ ബ്രിട്ടനിലുണ്ട്​.

Related Articles

Back to top button