KeralaLatestTravel

കെഎസ്‌ആര്‍ടിസിയുടെ ഉല്ലാസ യാത്ര തുടങ്ങും മുന്നേ ഹിറ്റ്

“Manju”

തിരുവല്ല: കെഎസ്‌ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ തിരുവല്ല – മലക്കപ്പാറ ഉല്ലാസ യാത്ര തുടങ്ങും മുന്നേ ഹിറ്റ്.
അതോടെ 10ന് ഒരു സര്‍വീസ് തീരുമാനിച്ചു. ഇതില്‍ 39 സീറ്റിലും ആളായി. തൃശൂര്‍ ജില്ലയുടെ അതിര്‍ത്തിയില്‍ തമിഴ്‌നാടിനോടു ചേര്‍ന്ന വനപ്രദേശമാണ് മലക്കപ്പാറ. 60 കിലോമീറ്ററോളം കാട്ടിനുള്ളിലൂടെയുള്ള യാത്ര തന്നെയാണ് ആകര്‍ഷണം. കാനനഭംഗി, വെള്ളച്ചാട്ടങ്ങള്‍, അതിലുപരി വനം നല്‍കുന്ന ശുദ്ധവായു, മനസ്സിനും ശരീരത്തിനും ഉണര്‍വേകുന്ന കാഴ്ചകളാണെങ്ങും. ഇന്നു പുറപ്പെടുന്നത് ആര്‍പിസി 930 ഫാസ്റ്റ് പാസഞ്ചര്‍ ബസാണ്. 7.30ന് ചാലക്കുടിയിലെത്തും. കെഎസ്‌ആര്‍ടിസിയുടെ ഇന്‍സ്‌പെക്ടര്‍ ഗൈഡായി ഉണ്ടാകും.
കെഎസ്‌ആര്‍ടിസി പുതിയതായി രൂപീകരിച്ച ബജറ്റ് ടൂറിസം സെല്ലിനാണ് (ബിറ്റിസി) ഇതിന്റെ ചുമതല. ജില്ലയിലെ ബിറ്റിസിയുടെ ഹബ് ആയി തിരുവല്ല ഡിപ്പോ മാറാനും സാധ്യതയുണ്ട്. ഡിപ്പോയിലെ സൗകര്യങ്ങള്‍ ഇതിന് അനുയോജ്യമാണ്. യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ച്‌ കാഴ്ചകള്‍ കാണാനും ഭക്ഷണം കഴിക്കാനുമായി ബസ് നിര്‍ത്തും. യാത്രയ്‌ക്കെത്തുന്നവരുടെ വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം, കാത്തിരിക്കാനുള്ള ഇടം, വരാനും പോകാനുമുള്ള സൗകര്യം തുടങ്ങിയവയാണ് തിരുവല്ലയെ ഹബ് ആക്കി മാറ്റുന്നത്.

Related Articles

Back to top button