IndiaLatest

വി.പി.എന്‍ ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

“Manju”

ഡല്‍ഹി ; രാജ്യത്ത് വി.പി.എന്‍( വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക്) ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി പാര്‍ലമെന്ററി കമ്മറ്റി സമര്‍പ്പിച്ചിരിക്കുന്ന ശുപാര്‍ശ പരിഗണിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിനായിട്ടുള്ള പ്രധാന കണ്ടെത്തല്‍ വി.പി.എന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ നിരീക്ഷിക്കാന്‍ പറ്റുന്നില്ല എന്നതാണ്. ഡാ‌ര്‍ക്ക് വെബ്ബ് പോലുള്ള സൈറ്റുകളില്‍ വി.പി.എന്‍ ഉപയോഗിച്ച്‌ കയറുന്നവര്‍ രാജ്യത്ത് കുറവല്ല എന്നതും ഇതിന് കാരണമാണ്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ വേണ്ടിയാണ് പാര്‍ലമെന്ററി കമ്മിറ്റി ഇത്തരമൊരു നിര്‍ദേശം സമര്‍പ്പിച്ചിരിക്കുന്നത്. ഇത് നിരോധിച്ചാല്‍ വെട്ടിലാകുക ഐ.ടി കമ്പനികളാണ്. ഭൂരിഭാഗം കമ്പനികളും വര്‍ക്ക് ഫ്രം ഹോമിന് ജീവനക്കാര്‍ക്ക് നല്‍കുന്നത് ഈ ആപ്പാണ്. കൊവിഡ് ലോക്‌ഡൗണ്‍ സമയത്താണ് വര്‍ക്ക് ഫ്രം ഹോമിന് വ്യാപക പ്രചാരം ലഭിച്ചതെങ്കിലും അതിനു മുന്‍പ് തന്നെ രാജ്യത്തെ മുന്‍നിര ഐ.ടി കമ്പനികളില്‍ വി.പി.എന്‍ ഉപയോഗിച്ച്‌ തൊഴിലാളികള്‍ക്ക് വ‌ര്‍ക്ക് ഫ്രം ഹോം സൗകര്യം നല്‍കിയിരുന്നു.

Related Articles

Back to top button