InternationalLatest

ബീച്ചുകളില്‍ നിന്ന് കല്ലുകള്‍ പെറുക്കുമ്പോള്‍ ഒന്ന് സൂക്ഷിച്ചോളൂ… പണി പിന്നാലെ വരും; പിഴ രണ്ട് ലക്ഷം രൂപ വരെ

“Manju”

കാനറി ദ്വീപുകള്‍ യൂറോപ്പിലെ പ്രധാന ടൂറിസം സ്‌പോട്ടാണ്. ലാന്‍സറോട്ടും ഫ്യൂര്‍ട്ടെവെന്‍ചുറയും കാനറി ദ്വീപിലുള്ള പേര് കേട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. എന്നാല്‍, ലാന്‍സറോട്ടും ഫ്യൂര്‍ട്ടെവെന്‍ചുറയും സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് ബീച്ചുകളില്‍ നിന്ന് മണല്‍, കല്ലുകള്‍, പാറകള്‍ എന്നിവ എടുക്കാനാവില്ല. യാത്രയുടെ ഓര്‍മ്മയ്ക്കായി രണ്ട് കല്ലുകള്‍ എങ്ങാനും പെറുക്കിയാല്‍ പണിപാളും. മുന്നറിയിപ്പ് ലംഘിച്ച് കല്ല് പെറുക്കിയാല്‍ 128 പൗണ്ട് (13478 രൂപ) മുതല്‍ 2,563 പൗണ്ട് (2,69879 രൂപ) വരെ കനത്ത പിഴ നല്‍കേണ്ടി വരും.

ബീച്ചുകളില്‍ നിന്ന് മണല്‍, കല്ലുകള്‍, പാറകള്‍ എന്നിവ എടുത്തു മാറ്റുന്നത് ദ്വീപുകളുടെ ആവാസവ്യവസ്ഥയെ വരെ ദോഷകരമായി ബാധിച്ചേക്കാം എന്നുളളത് കൊണ്ടാണ് ഇത്തരത്തിലുളള പിഴ ഈടാക്കലുകള്‍ സ്വീകരിച്ചിരിക്കുന്നത്. ഓരോ വര്‍ഷവും ലാന്‍സറോട്ടിന് അതിന്റെ ബീച്ചുകളില്‍ നിന്ന് ഏകദേശം ഒരു ടണ്‍ അഗ്‌നിപര്‍വ്വത സ്‌ഫോടന അവശേഷിപ്പുകളാണ് നഷ്ടമാകുന്നത്. ഫ്യൂര്‍ട്ടെവെന്‍ചുറയിലിന് പ്രശസ്തമായ ‘പോപ്കോണ്‍ ബീച്ചില്‍’ നിന്ന് ഓരോ മാസവും ഒരു ടണ്‍ മണല്‍ നഷ്ടപ്പെടുന്നതായി അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്യ്തിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ തീരപ്രദേശങ്ങളുടെ സ്വാഭാവിക സന്തുലിതാവസ്ഥ അപകടത്തിലാകുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.

ഓരോ വര്‍ഷവും നിരവധി വിനോദ സഞ്ചാരികളാണ് കാനറി ദ്വീപിലേക്ക് എത്തുന്നത്. ലാന്‍സറോട്ടിലെയും ഫ്യൂര്‍ട്ടെവെന്‍ചുറയിലെയും ആകര്‍ഷകമായ വസ്തുക്കള്‍ നഷ്ടപ്പെടുന്നത് മൂലം ദ്വീപിന്റെ തകര്‍ച്ചയ്ക്ക് ഇത് കാരണമായേക്കും എന്നുള്ളത് കൊണ്ടാണ് ഇത്തരത്തിലുള്ള കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകുന്നത്. ലാന്‍സറോട്ടിലെയും ഫ്യൂര്‍ട്ടെവെന്‍ചുറയിലെയും വിമാനത്താവളങ്ങളില്‍ നിന്ന് പിടിച്ചെടുത്ത വസ്തുക്കളില്‍ ഭൂരിഭാഗവും ശിക്ഷാര്‍ഹമായി കണക്കാക്കാത്തത് കൊണ്ട് അധികാരികള്‍ ഇതൊരു വെല്ലുവിളിയായി നേരിടുകയാണ്. സുരക്ഷിത പ്രദേശങ്ങളില്‍ നിന്നാണോ സാധനങ്ങള്‍ നീക്കം ചെയ്തിട്ടുള്ളത് എന്ന് തെളിയിക്കാനുള്ള ബുദ്ധിമുട്ടാണ് ഇതിന് കാരണം.

ഏഴ് പ്രധാന ദ്വീപുകള്‍ ഉള്‍പ്പെടുന്നതാണ് കാനറി ദ്വീപുകള്‍. ടെനെറിഫ്, ഗ്രാന്‍ കാനറിയ, ലാന്‍സറോട്ടെ, ഫ്യൂര്‍ട്ടെവെന്‍ചുറ, ലാ പാല്‍മ, ലാ ഗോമേറ, എല്‍ ഹിയേറോ. ഓരോ ദ്വീപിനും അതിന്റേതായ പ്രത്യേകമായ ആകര്‍ഷണങ്ങളുണ്ട്. സ്പെയിനിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ മൗണ്ട് ടെയ്ഡിന്റെ ഏറ്റവും വലിയ ദ്വീപാണ് ടെനെറിഫ്.

 

Related Articles

Back to top button