IndiaKeralaLatest

ഓക്സിജന്‍ ലഭ്യത ഉറപ്പു വരുത്താന്‍ ‘ഡെഡിക്കേറ്റഡ് ഓക്സിജന്‍ വാര്‍ റൂമുകള്‍’

“Manju”

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഓക്സിജന്‍ ലഭ്യത ഉറപ്പു വരുത്താന്‍ ആവശ്യമായ ശക്തമായ നടപടികളുമായി മുന്നോട്ടു പോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി സംസ്ഥാനതലത്തിലും എല്ലാ ജില്ലകളിലും ‘ഡെഡിക്കേറ്റഡ് ഓക്സിജന്‍ വാര്‍ റൂമുകള്‍ ‘ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പോലീസ്, ആരോഗ്യം, ഗതാഗതം, വ്യവസായം, ഡിസാസ്റ്റര്‍ മാനേജ്മെന്റ്, എന്നീ വകുപ്പുകളില്‍ നിന്നും പെസോ(PESO)- യില്‍ നിന്നും ഉള്ള നോമിനികള്‍ ഈ വാര്‍ റൂമുകളുടെ ഭാഗമായിരിക്കും. ഇതിനു പുറമേ, ഓക്സിജന്‍ ലഭ്യത മോണിറ്റര്‍ ചെയ്യാന്‍ ഹോം സെക്രട്ടറിയുടെ കീഴില്‍ ഒരു കമ്മിറ്റിയും രൂപീകരിച്ചു.
ഓക്സിജന്‍ മാനേജ്മെന്റ് കൂടുതല്‍ മികവുറ്റതാക്കാന്‍ ഓക്സിജന്‍ മൊഡ്യൂള്‍ തയ്യാറാക്കുകയും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ചേര്‍ക്കുകയും ചെയ്യും. ഓരോ ജില്ലയിലും ലഭ്യമായ ഓക്സിജന്‍ സ്റ്റോക്കിന്റെ കണക്കുകളും ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ശേഖരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button