InternationalLatest

ജോണി ബെയര്‍സ്റ്റോയെ മര്‍ദ്ദിച്ച ആരാധകന്‍ അറസ്റ്റില്‍

“Manju”

ലോര്‍ഡ്സ്; ഇന്ത്യ – ഇംഗ്ലണ്ട് മത്സരത്തിനിടയില്‍ മൈതാനത്ത് വച്ച്‌ ഇംഗ്ലീഷ് ബാറ്റ്സ്‌മാന്‍ ജോണി ബെയര്‍സ്റ്റോയെ ഇടിച്ചതിന് ആരാധകന്‍ ജാര്‍വോ അറസ്റ്റില്‍. പരമ്പരയിലെ മുന്‍ മത്സരങ്ങളിലും, മൈതാനത്തിറങ്ങി ഇയാള്‍ കളി തടസപ്പെടുത്തിയെങ്കിലും ഇതാദ്യമായാണ് ഒരു താരത്തിന് നേരെ തിരിയുന്നത്. ഇംഗ്ലീഷ് സ്റ്റേഡിയങ്ങളിലെ സുരക്ഷാ വീഴ്‌ചയില്‍ വിമര്‍ശനം ശക്തമാണ്.

ഓവല്‍ ക്രിക്കറ്റ് ടെസ്റ്റിനിടെ ഗുരുതര സുരക്ഷാ വീഴ്‌ചയുണ്ടാവുകയായിരുന്നു. രണ്ടാം ദിനം രാവിലത്തെ സെഷന്‍ നടക്കുന്നതിനിടെ യൂട്യൂബര്‍ ഡാനിയേല്‍ ജാര്‍വിന്‍ എന്ന ജാര്‍വോ ഗ്രൗണ്ടില്‍ അതിക്രമിച്ച്‌ കയറി. താരങ്ങളുടെ ജേഴ്‌സിക്ക് സമാനമായ വസ്‌ത്രം ധരിച്ചാണ് ജാര്‍വോ അപ്രതീക്ഷിതമായി പിച്ചിന് അടുത്തേക്ക് എത്തിയത്. ഓടിയെത്തിയ ഇയാള്‍ ജോണി ബെയര്‍‍സ്റ്റോയെ ഇടിക്കുകയും ചെയ്തു. പിന്നാലെ എത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാര്‍വോയെ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

Related Articles

Back to top button