IndiaLatest

നിര്‍ബന്ധിത വാക്സിനേഷനില്ല; ആരോഗ്യ മന്ത്രാലയം

“Manju”

ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധിതമായിരിക്കില്ലെന്നും ആളുകള്‍ക്ക് സ്വമേധയ തീരുമാനം എടുക്കാമെന്നും കേന്ദ്ര ആരേഗ്യ മന്ത്രാലയം. മറ്റു രാജ്യങ്ങള്‍ വികസിപ്പിച്ച വാക്‌സിന്‍ പോലെ ഇന്ത്യയില്‍ വികസിപ്പിക്കുന്ന വാക്‌സിന്‍ ഫലപ്രദമായിരിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.കോവിഡ് മുക്തരായവര്‍ക്കും വൈറസിനെയിരെയുള്ള പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വാക്‌സിന്‍ ഡോസ് പൂര്‍ണമായി സ്വീകരിക്കുന്നതാണ് ഉചിതമെന്നും രണ്ടാമത്തെ വാക്‌സിന്‍ സ്വീകരിച്ച് രണ്ടാഴ്ചകള്‍ക്കുശേഷമേ വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ രൂപപെടുകയെന്നും കോവിഡ് വാക്‌സിന്‍ നിര്‍ബന്ധിതമാകില്ലെന്നും, രോഗത്തില്‍ നിന്ന് സംരക്ഷണം നേടുന്നതിന് വാക്‌സിന്‍ സ്വീകരിക്കുന്നതാണ് ഉചിതമെന്നും മന്ത്രാലയം വ്യക്തമാക്കി.

ല്‍

Related Articles

Back to top button