InternationalLatest

ലോകത്ത് കൊവിഡ് ബാധിതര്‍ 22.19 കോടി

“Manju”

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി പത്തൊന്‍പത് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിനടുത്ത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 45.88 ലക്ഷം പേര്‍ മരിച്ചു. നിലവില്‍ ഒരു കോടി എണ്‍പത്തിയെട്ട് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

അമേരിക്കയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. ആകെ രോഗബാധിതരുടെ എണ്ണം നാല് കോടി കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ നാല്‍പതിനായിരത്തോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 6.66 ലക്ഷം പേര്‍ മരിച്ചു. മൂന്ന് കോടി പതിമൂന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 39,948 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 4.40 ലക്ഷം പേര്‍ മരിച്ചു.നാല് ലക്ഷത്തോളം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. മൂന്ന് കോടി ഇരുപത്തിയൊന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി.

 

Related Articles

Back to top button