InternationalLatest

കപില്‍ ദേവിനെ മറികടന്ന് ഇന്‍ഡ്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര

“Manju”

ഓവല്‍: ഇന്‍ഗ്ലഡിനെതിരെ നാലാം ക്രികെറ്റ് ടെസ്റ്റില്‍ ചരിത്ര നേട്ടവുമായി ഇന്‍ഡ്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുമ്ര. ഇന്‍ഗ്ലഡിന്‍റെ ഓലി പോപിനെ രണ്ടാം ഇന്നിംഗ്സില്‍ ക്ലീന്‍ ബൗള്‍ഡാക്കിയ ബുമ്ര ടെസ്റ്റില്‍ വേഗത്തില്‍ 100 വികെറ്റ് നേടുന്ന ഇന്‍ഡ്യന്‍ പേസറെന്ന റെകോര്‍ഡ് സ്വന്തം പേരിലാക്കി. 24 ടെസ്റ്റുകളില്‍ നിന്നാണ് താരം 100 വികെറ്റ് തികച്ചത്. 25 ടെസ്റ്റില്‍ 100 വികെറ്റ് തികച്ച മുന്‍ ഇന്‍ഡ്യന്‍ നായകന്‍ കപില്‍ ദേവിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്.

ഇര്‍ഫാന്‍ പത്താന്‍ (28 ടെസ്റ്റില്‍ 100 വികെറ്റ്), മുഹമ്മദ് ശമി (29 ടെസ്റ്റില്‍ 100 വിക്കറ്റ് ) എന്നിവര്‍ ഈ പട്ടികയില്‍ മൂന്നൂം നാലും സ്ഥാനങ്ങളിലുണ്ട്. ടെസ്റ്റില്‍ 100 വിക്കറ്റ് നേടിയതോടെ ഈ നേട്ടം സ്വന്തമാക്കുന്ന 23-ാമത്തെ ഇന്‍ഡ്യന്‍ ബൗളറായി ബുമ്ര.
ഈയിടെ ന്യൂസിലന്‍ഡുമായി നടന്ന ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ് ഫൈനലില്‍ നിറം മങ്ങിയ താരം ഇന്‍ഗ്ലഡുമായി നടന്നുക്കൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്ബരയില്‍ ഇന്‍ഡ്യക്കായി ഏറ്റവും കൂടുതല്‍ വികെറ്റെടുത്ത ബൗളറായാണ് തിരിച്ചു വന്നത്. നാലു മത്സരങ്ങളിലായി 18 വികെറ്റുകളാണ് ബുമ്ര ഇതുവരെ നേടിയത്.

ബുമ്ര 2018 ലാണ് ടെസ്റ്റില്‍ അരങ്ങേറിയത്. വിദേശപിച്ചുകളില്‍ നന്നായി തിളങ്ങാന്‍ ഈ 27 കാരനാകുന്നുണ്ട്.

Related Articles

Back to top button