KeralaLatestThiruvananthapuram

നേതൃത്വം – കെ. മുരളീധരനെയും കെ. സുധാകരനെയും അനുകൂലിച്ച്‌ പോസ്റ്ററുകള്‍

“Manju”

തൃശൂര്‍: തദ്ദേശതെ​രഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം മാറണമെന്ന ആവശ്യം പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാകുന്നു. കെ. മുരളീധരനെയും കെ. സുധാകരനെയും അനുകൂലിച്ചും നിരവധി നേതാക്കളെ എതിര്‍ത്തും തിരുവനന്തപുരത്തും തൃശൂരും കോഴിക്കോടും ഉള്‍പ്പെടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

തൃശൂര്‍ നഗരത്തില്‍ കെ. മുരളീധരനെ അനുകൂലിച്ചാണ്​​ പോസ്റ്ററുകള്‍​. ‘മുരളീധരനെ വിളിക്കൂകോണ്‍ഗ്രസിനെ രക്ഷിക്കൂഎന്നാണ്​ പോസ്റ്ററിലെ ഉള്ളടക്കം. യൂത്ത്​ കോണ്‍ഗ്രസിന്‍റെയും ​കെ.എസ്​.യുവിന്റെയും പേരിലാണ്​ പോസ്റ്ററുകള്‍. കെ. സുധാകരനെ വിളിക്കൂകോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാവശ്യപ്പെട്ടുള്ള ഫ്ലക്​സുകളും കെ.പി.സി.സി ആസ്​ഥാനത്ത്​ പ്രത്യക്ഷപ്പെട്ടിരുന്നു. കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്‍റാക്കണമെന്നാണ്​ ആവശ്യം.

കൊല്ലത്ത്​ കഴിഞ്ഞദിവസം ഡി.സി.സി പ്രസിഡന്‍റ്​ ബിന്ദു കൃഷ്​ണക്കെതിരായി പോസ്റ്ററുകള്‍ പതിച്ചിരുന്നു. ഡി.സി.സി, ആര്‍.എസ്​.പി ഓഫിസിന്​ മുമ്പിലാണ്​ പോസ്​റ്ററുകള്‍ ഉയര്‍ന്നത്​. സേവ്​ കോണ്‍ഗ്രസ്​ എന്ന പേരിലായിരുന്നു പോസ്റ്റര്‍. ബിന്ദു കൃഷ്​ണ സ്​ഥാനാര്‍ഥി നിര്‍ണയത്തില്‍ പണം വാങ്ങിയെന്നും അവരെ പുറത്താക്കണമെന്നുമാണ്​ പോസ്റ്ററിലെ ആവശ്യം.

അതേസമയം നിയമസഭ തെരഞ്ഞെടുപ്പിന്​ മുമ്പ്ല്‍ അതൃപ്​തി രേഖപ്പെടുത്തുകയും ചെയ്​തിരുന്നു. ഉമ്മന്‍ ചാണ്ടിയെ സജീവമാക്കണമെന്നാണ്​ മുന്നണി പ്രവര്‍ത്തകരുടെ ആവശ്യം.

Related Articles

Back to top button