KeralaLatest

ഫാന്‍ നന്നാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ ഇലക്‌ട്രീഷ്യന് ദാരുണാന്ത്യം

“Manju”

കായംകുളം: വള്ളികുന്നത് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. കാഞ്ഞിപുഴ വാളാച്ചാല്‍ മേടയില്‍ യൂസഫ് കുഞ്ഞിന്റെ മകന്‍ അസ്ലമാണ് (22) മരിച്ചത്. ഫാന്‍ നന്നാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് ഇലക്‌ട്രീഷ്യനായ യുവാവ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 9 മണിക്ക് യുവാവിന്റെ വീട്ടില്‍ വച്ചാണ് സംഭവം. ഉടന്‍തന്നെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. മൃതദേഹം കായംകുളം ഗവ. ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ഖബറടക്കം വെള്ളിയാഴ്ച കാഞ്ഞിപ്പുഴ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. മാതാവ്: ഹസീന. സഹോദരി: അജ്മിയ.
വൈദ്യുതാഘാതമേറ്റാല്‍ ഉടന്‍തന്നെ പ്രാഥമിക ചികിത്സ നല്‍കി വൈദ്യ സഹായം ലഭ്യമാക്കുന്നതിലൂടെ ഒരു പരിധിവരെ പരിക്കേറ്റവരെ മരണത്തില്‍നിന്ന് രക്ഷിക്കാന്‍ സഹായിക്കും.

Related Articles

Back to top button