KeralaLatest

ഫാഷിസത്തെ തള്ളിപ്പറഞ്ഞ് ഇറ്റാലിയന്‍ പ്രധാനമന്ത്രി

“Manju”

റോം: ഫാഷിസം ഉള്‍പ്പെടെയുള്ള ഏകാധിപത്യ സംവിധാനങ്ങളെ തള്ളിപ്പറഞ്ഞ് പാര്‍ലമെന്റില്‍ ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുടെ കന്നിപ്രസംഗം. യൂറോപ്യന്‍ യൂനിയനും ‘നാറ്റോ’ക്കും യുക്രെയ്നും തന്റെ സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞ മാസമാണ് മെലോനിയുടെ തീവ്ര വലതുപക്ഷ കക്ഷി തെരഞ്ഞെടുപ്പില്‍ വിജയം കൊയ്തത്.
45കാരിയായ മെലോനി ഇറ്റലിയുടെ ആദ്യ വനിത പ്രധാനമന്ത്രിയാണ്. ജനാധിപത്യവിരുദ്ധ ഭരണകൂടങ്ങളോട് ഒരിക്കലും തനിക്ക് അനുകമ്ബ തോന്നിയിട്ടില്ലെന്നും അത്തരം ആശയങ്ങളുമായി അടുപ്പമില്ലെന്നും അവര്‍ പറഞ്ഞു.
മാരിയോ ദ്രാഗിയുടെ മുന്‍ സര്‍ക്കാര്‍ യുക്രെയ്ന്‍ അധിനിവേശത്തില്‍ റഷ്യക്ക് ഉപരോധമേര്‍പ്പെടുത്തുന്നതിന് പിന്തുണ നല്‍കിയിരുന്നു. കിയവിന് അവര്‍ ആയുധവും നല്‍കുകയുണ്ടായി.
പ്രതിപക്ഷത്തിരിക്കുമ്ബോഴും ഈ നിലപാടിനെ മെലോനി പിന്തുണച്ചിരുന്നു. ഇറ്റലിയുടെ ഊര്‍ജ ആവശ്യങ്ങള്‍ക്കുള്ള വാതകം കാര്യമായി എത്തുന്നത് റഷ്യയില്‍നിന്നാണ്. ഊര്‍ജ വിതരണം മുന്‍നിര്‍ത്തിയുള്ള വിലപേശലിനു വഴങ്ങില്ലെന്ന് മെലോനി പറഞ്ഞു.

Related Articles

Back to top button