International

ഹിന്ദു ധർമ്മശാല  പൈതൃക കേന്ദ്രമായി നിലനിർത്തണമെന്ന് പാക് സുപ്രീം കോടതി

“Manju”

ഇസ്ലാമാബാദ് : ഹിന്ദു ധർമ്മശാല തകർക്കാനുള്ള കറാച്ചി ഭരണകൂടത്തിന്റെ നീക്കത്തിന് തിരിച്ചടി. പൊളിക്കുന്നതിനുള്ള നടപടികൾ നിർത്തിവെയ്ക്കാൻ പാകിസ്താൻ സുപ്രീം കോടതി ഉത്തരവിട്ടു. ഹിന്ദു സമൂഹം നൽകിയ ഹർജിയിലാണ് നടപടി.

പാകിസ്താൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് വിധി . ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ചുള്ള 2014 ലെ വിധി ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

ഹിന്ദുക്കളുടെ ഹർജിയിൽ അന്വേഷണം നടത്താൻ ന്യൂനപക്ഷ കമ്മീഷൻ അംഗമായ ഡോ. രമേഷ് കുമാറിനെ ചുമതലപ്പെടുത്തിക്കൊണ്ട് ഏകാംഗ സമിതിയെ സുപ്രീം കോടതി നിയോഗിച്ചിരുന്നു. അന്വേഷണത്തിന് ശേഷം ധർമ്മശാലയുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും കോടതിയിൽ സമർപ്പിച്ചിരിക്കുന്നു. ഇത് വിലയിരുത്തിയ ശേഷമാണ് പൊളിക്കരുതെന്ന് ഉത്തരവിട്ടത്. ഇതിന് പുറമേ പൈതൃക കേന്ദ്രമായി നിലനിർത്താനും കോടതി ഉത്തരവിട്ടു.

കറാച്ചി നഗരത്തിന്റെ ഹൃദയഭാഗത്താണ് ധർമ്മശാല സ്ഥിതിചെയ്യുന്നത്. സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്ന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് പൂർണമായി പൊളിച്ചു നീക്കാൻ കറാച്ചി ഭരണകൂടം തീരുമാനിച്ചത്. പുതിയ ഷോപ്പിംഗ് മാൾ പണിയാനായിരുന്നു നീക്കം.

Related Articles

Back to top button