InternationalLatest

അബദ്ധത്തില്‍ വെടിവെച്ചു; സഹോദരന്‍ മരിച്ചു

“Manju”

 

ഹൂസ്റ്റണ്‍ : വീടിനകത്തു സൂക്ഷിച്ചിരുന്ന തോക്ക് മൂന്നുവയസ്സുകാരന്‍ എടുത്തുകളിക്കുന്നതിനിടെ അബദ്ധത്തില്‍ കാഞ്ചി വലിച്ചപ്പോള്‍ ചീറിപ്പാഞ്ഞ വെടിയുണ്ട 8 മാസം പ്രായമുള്ള സഹോദരന്റെ ജീവനെടുത്തു.ഹൂസ്റ്റണ്‍ അപ്പാര്‍ട്ട്‌മെന്റില്‍ ദാരുണ സംഭവം.സംഭവം നടക്കുമ്പോള്‍ നിരവധി മുതിര്‍ന്നവരും ഉണ്ടായിരുന്നു. വെടിയേറ്റ കുഞ്ഞിനെ എല്ലാവരും ചേര്‍ന്ന് ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിനിടയാക്കിയ തോക്ക് വീട്ടില്‍ തിരഞ്ഞെങ്കിലും കണ്ടെടുക്കാനായില്ല. പിന്നീട് കുട്ടിയെ ആശുപത്രിയിലെത്തിച്ച വാഹനത്തില്‍ നിന്നും പോലീസ് കണ്ടെത്തി.അശ്രദ്ധമായി വീട്ടില്‍ തോക്ക് സൂക്ഷിച്ചതിനും കുട്ടിക്ക് തോക്ക് ലഭിക്കാനായതും അന്വേഷിച്ചു കൊണ്ടിരിക്കുയാണെന്നും പോലീസ് അറിയിച്ചു.

Related Articles

Back to top button