KeralaLatest

ശാന്തിഗിരി ആശ്രമവുമായി ഏറെ നാളത്തെ ഹൃദയബന്ധം : മന്ത്രി കെ എൻ ബാലഗോപാൽ

“Manju”

കൊട്ടാരക്കര:ശാന്തിഗിരി ആശ്രമവുമായി ഏറെ നാളത്തെ അടുപ്പമാണ് ഉള്ളതെന്നും ആശ്രമപ്രവർത്തനങ്ങളും ഇവിടുത്തെ ആഹാരം പോലും തനിക്കേറെ പ്രിയപ്പെട്ടതാണെന്നും സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു .ആശ്രമത്തിന്റെ പ്രവർത്തനങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നത് ഏറെ സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചിൽ നവജ്യോതി ശ്രീ കരുണാകര ഗുരുവിന്റെ 95ആം ജന്മദിന ആഘോഷങ്ങളുടെ ഉത്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .കൊട്ടാരക്കര ബ്രാഞ്ച് ഹെഡ്(അഡ്മിനിസ്ട്രേഷൻ ) ജനനി ആദിത്യ ജ്ഞാന തപസ്വിനി അധ്യക്ഷത വഹിച്ച ചടങ്ങിൽ ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മറ്റി ഫിനാൻസ് അഡ്വൈസർ കെ രമണൻ സ്വാഗതവും വിഎസ്എൻകെ കൊട്ടാരക്കര ഏരിയ കമ്മറ്റി കോഓർഡിനേറ്റർ ശ്രീകുമാർ.എസ് കൃതജ്ഞതയും രേഖപ്പെടുത്തി .വിഎസ്എൻകെ കൊട്ടാരക്കര ഏരിയ ജനറൽ കൺവീനർ ജി.നടരാജൻ, സന്തോഷ്ബാബു, കോട്ടാത്തല ശ്രീകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു .

Related Articles

Back to top button