LatestThiruvananthapuram

സ്വർണക്കമ്മൽ ആവശ്യപ്പെട്ടു; ജയിച്ചപ്പോൾ വാക്ക് പാലിച്ച് സ്ഥാനാർഥി

“Manju”

തിരുവനന്തപുരം: വോട്ടു ചോദിച്ചു വീട്ടിലെത്തിയ സ്ഥാനാർഥിയോട് തോന്നയ്ക്കൽ പുതുവൽപുത്തൻവീട്ടിലെ അറുപത്തിരണ്ട് വയസുള്ള വിലാസിനിയമ്മ ചോദിച്ചത് ‘എനിക്ക് വേണ്ടത് പൊന്നിന്റെ കമ്മലാണ്, തരുമോ’ ? .‘പിന്നെന്താ തിരഞ്ഞെടുപ്പു കഴിഞ്ഞോട്ടെ’ എന്ന് സ്ഥാനാർഥിയും മറുപടി നൽകി.
തിരഞ്ഞെടുപ്പ് സമയത്തെ വാക്കും പഴയ ചാക്കും ഒന്നാണെന്ന് കരുതിയിരുന്ന വിലാസിനിയമ്മയെ ഞെട്ടിച്ച് ആ സ്ഥാനാർഥി വീണ്ടുമെത്തി. കമ്മലുമായി.
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മുരുക്കുംപുഴ ഡിവിഷനിലെ സിപിഎം സ്ഥാനാർഥിയായിരുന്നു വോട്ടുചോദിച്ചെത്തിയ മംഗലപുരം ഷാനവാസ് ബംഗ്ലാവിൽ എം.എ.ഷഹീൻ . 600 വോട്ട് ഭൂരിപക്ഷം നേടിഷഹീൻ ജയിച്ചു.
വിലാസിനിയെ ഷഹീൻ മറന്നില്ല. രണ്ടു ഗ്രാം സ്വർണക്കമ്മലുമായി വീട്ടിലെത്തി.
അടുപ്പക്കാർ കമ്മൽ കാതിലണിയിച്ചപ്പോൾ സന്തോഷം കൊണ്ട്
വിലാസിനിയുടെ മുഖം തിളങ്ങി.

Related Articles

Check Also
Close
  • …..
Back to top button