KeralaLatest

മാരകായുധങ്ങളുമായെത്തിയ അക്രമികള്‍ വാതില്‍ ചവിട്ടിത്തുറന്ന് യുവതിയെ ആക്രമിച്ച് സ്വര്‍ണ്ണവുമായി കടന്നു

“Manju”

സ്വന്തം ലേഖകൻ

രാത്രി വാതില്‍ ചവിട്ടിത്തുറന്ന് വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ ഉറക്കത്തിലായിരുന്ന യുവതിയെ ആക്രമിച്ച് സ്വര്‍ണാഭരണം കവര്‍ന്നു.വാടാനപ്പിള്ളി ഏങ്ങണ്ടിയൂര്‍ പുളിഞ്ചോട് നെടിയേടത്ത് ഗിരിജയുടെ വീട്ടില്‍ പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം, വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കടന്ന മൂന്നംഗ സംഘമാണ് ആക്രമിച്ച് മോഷണം നടത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു,, ഗിരിജയുടെ മകള്‍ 33 വയസുള്ള രമ്യ അണിഞ്ഞിരുന്ന മാല ബലപ്രയോഗത്തിലൂടെ പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും പെട്ടെന്ന് ഉണര്‍ന്ന രമ്യ അത് തടഞ്ഞു. എന്നാല്‍ കാലിലെ ഒന്നര പവന്‍ പാദസരം പൊട്ടിച്ചെടുത്ത് മോഷ്ടാക്കള്‍ കടന്നു കളഞ്ഞു, കവര്‍ച്ചക്കാര്‍ മുഖം മറച്ചും കൈയില്‍ മാരകായുധങ്ങളുമായാണ് എത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു,, വീട്ടില്‍ ഉണ്ടായിരുന്ന സൈക്കിളും മോഷ്ടാക്കള്‍ കൊണ്ടുപോയി. ഗിരിജയും മകള്‍ രമ്യയും രമ്യയുടെ അഞ്ച് വയസുള്ള മകനും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

Related Articles

Back to top button