IndiaLatest

മുന്‍ കേന്ദ്രമന്ത്രി ഓസ്കര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു

“Manju”

മംഗളൂരു ; മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ ഓസ്കര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു. 80 വയസായിരുന്നു. മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. യോഗ ചെയ്യുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം കര്‍ണാടകയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

രാജീവ്ഗാന്ധി പ്രധാനമന്ത്രി ആയപ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ലമെന്ററി സെക്രട്ടറി ആയിരുന്നു. 17 വര്‍ഷം ലോക്‌സഭാംഗമായി. 23 വര്‍ഷമായി രാജ്യസഭാംഗമാണ്. ഇന്ദിരാഗാന്ധിയുടെ കാലത്ത് എഐസിസി ജോയിന്റ് സെക്രട്ടറിയായിരുന്നു. 2 തവണ കര്‍ണാടക പിസിസി പ്രസിഡന്റ്, 1985ലും 1996 മുതല്‍ മരണം വരെയും എഐസിസി ജനറല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചു. വിവിധ പാര്‍ലമെന്റ് സമിതികളുടെ അധ്യക്ഷനായും അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Related Articles

Back to top button