KeralaLatestMalappuram

നിലമ്പൂർ പെരുമുണ്ടയിൽ കൂട്ടമായി തമ്പടിക്കുന്ന കാട്ടാനകൾ കൃഷി നശിപ്പിക്കുന്നു

“Manju”

പി.വി.എസ്
മലപ്പുറം:നിലമ്പൂർ കുന്നത്തുചാൽ പെരുമുണ്ട ഭാഗത്ത് കാട്ടാനകൾ തമ്പടിക്കുന്നു. ഇതേത്തുടർന്ന് മേഖലയിൽ വ്യാപക കൃഷിനാശം. ചാലിയാർപഞ്ചായത്തിലെ ജനവാസകേന്ദ്രങ്ങളായ കുന്നത്തുചാൽ, പെരുമുണ്ട ഭാഗങ്ങളിലാണ് ഏതാനും ദിവസങ്ങളായി കാട്ടാനകൾ തമ്പടിച്ചിരിക്കുന്നത്. പുലർച്ചെ പെരുമുണ്ട വലിയവീട്ടിൽ സുരേന്ദ്രന്റെ കൃഷിയിടത്തിൽ വ്യാപകമായി കാട്ടാനകൾ കൃഷി നശിപ്പിച്ചു. തെങ്ങുകളും വാഴകളുമാണ് പ്രധാനമായും നശിപ്പിച്ചത്. നായ്ക്കൾ കുരയ്ക്കുന്നത് കേട്ട് പുറത്തിറങ്ങിയപ്പോഴാണ് കാട്ടാനകൾ കൃഷിയിടത്തിൽ ഇറങ്ങിയ വിവരം അറിഞ്ഞത്.

 

Related Articles

Back to top button