InternationalLatest
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; സ്പോണ്സര്ഷിപ്പില് നിന്ന് വിവോ പിന്മാറി
ശ്രീജ.എസ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടൈറ്റില്‍ സ്പോണ്സര് സ്ഥാനത്ത് നിന്ന് ചൈനീസ് കമ്പനിയായ വിവോ പിന്മാറി. രാജ്യത്ത് ചൈനീസ് വിരുദ്ധ വികാരം നിലനില്‍ക്കുമ്പോഴും ചൈനീസ് കമ്പനിയെ ഐപിഎല്ലിന്റെ സ്പോണ്‍സര്‍മാരാക്കി ബിസിസിഐ നിലനിര്‍ത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണിത്. വിവോ ഈ സീസണില്‍ നിന്ന് മാത്രമാണ് വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന.
അഞ്ച് വര്‍ഷത്തെക്കാണ് വിവോ ബി.സി.സി.ഐയുമായി കരാറിലേര്‍പ്പെട്ടിരുന്നത്. സ്പോണ്‍സര്‍ഷിപ്പിന്റെ ഭാഗമായി വര്‍ഷത്തില്‍ 440 കോടി രൂപയാണ് ബി.സി.സി.ഐയ്ക്ക് നല്‍കിയത്. കരാറിലേര്‍പ്പെട്ടിട്ട് മൂന്ന് വര്‍ഷമാകുമ്പോഴാണ് ഈ പിന്മാറ്റം. വിവോയുടെ പിന്മാറ്റത്തെ തുടര്‍ന്ന് അടുത്ത ദിവസങ്ങളില്‍ തന്നെ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പിനായി പുതിയ ടെന്‍ഡര്‍ ക്ഷണിക്കുമെന്ന് ബി.സി.സി.ഐ പറഞ്ഞു.