InternationalLatest

ദുല്‍ഖറിനും യു.എ.ഇ ഗോള്‍ഡന്‍ വിസ

“Manju”

ദുബൈ: പ്രമുഖര്‍ക്ക് പിന്നാലെ നടന്‍ ദുല്‍ഖര്‍ സല്‍മാനും​ യു..ഇ ഗോള്‍ഡന്‍ വിസ. അബുദാബി സാംസ്കാരികവിനോദ സഞ്ചാര വകുപ്പാണ് ഗോള്‍ഡന്‍ വിസ താരത്തിന് സമ്മനിച്ചത്. പ്രമുഖ വ്യവസായി എം.എ യൂസഫലിയാണ് ദുല്‍ഖറിന്റെ ഗോള്‍ഡന്‍ വിസ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

അബുദാബി കള്‍ചര്‍ ആന്‍റ്​ ടൂറിസം സെക്രട്ടറി സഈദ് അബ്ദുല്‍ അസീസ് അല്‍ ഹുസൈനിയില്‍ നിന്ന് വിസ പതിച്ച പാസ്പോര്‍ട്ട് ദുല്‍ഖര്‍ ഏറ്റുവാങ്ങി. ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ ഓ ഫ് കൊമേഴ്സ് വൈസ് ചെയര്‍മാനുമായ എം..യൂസഫലി, ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷനല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി.നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കാണ് യു..ഇ പത്ത്​ വര്‍ഷത്തെ ഗോള്‍ഡന്‍ വിസ വിതരണം ചെയ്യുന്നത് . ദുല്‍ഖറിന് പുറമെ മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ടൊവിനോ തോമസ് എന്നിവര്‍ ഇതിനോടകം യു..ഇയുടെ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി .

Related Articles

Back to top button