KeralaLatest

നെല്ലിക്ക വ്യപാരത്തിലേയ്ക്ക് തിരിഞ്ഞ് മുൻ പ്രവാസികൾ

“Manju”

ശ്രീജ.എസ്

നി​ല​മ്പൂര്‍: കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ വി​റ്റാ​മി​ന്‍ സി ​ഏ​റെ​യു​ള്ള നെ​ല്ലി​ക്ക ന​ല്ല​താ​ണെ​ന്ന​റി​ഞ്ഞ​തോ​ടെ നെ​ല്ലി​ക്ക​ക്ക് ആ​വ​ശ്യ​ക്കാ​രേ​റെ. അ​തോ​ടെ തൊ​ഴി​ലി​ല്ലാ​ത്ത ചെ​റു​പ്പ​ക്കാ​രും നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ പ്ര​വാ​സിക​ളു​മെ​ല്ലാം തി​ര​ക്കി​ട്ട നെ​ല്ലി​ക്ക വി​ല്‍​പ്പ​ന​യി​ലാ​ണ്. ദേ​ശീ​യ​പാ​ത​യോ​ര​ത്തു​ള്‍​പ്പെ​ടെ നി​ര​ത്തു​ക​ളു​ടെ ഇ​രു വ​ശ​ങ്ങ​ളി​ലു​മാ​യി നെ​ല്ലി​ക്ക വ​ണ്ടി​ക​ള്‍ ഇ​ടം പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

കോ​വി​ഡി​ന്‍റെ പേ​രി​ല്‍ തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട് തി​രി​ച്ചെ​ത്തി​യ പ്ര​വാ​സി​ക​ളും കോ​വി​ഡ് മൂ​ലം നാ​ട്ടി​ല്‍ തൊ​ഴി​ലി​ല്ലാ​താ​യ യു​വാ​ക്ക​ളു​മാ​ണ് നെ​ല്ലി​ക്ക വ്യാ​പാ​ര​ത്തി​ല്‍ തൊ​ഴി​ല്‍ ക​ണ്ടെ​ത്തു​ന്ന​ത്.

കേ​ര​ള​ത്തി​ലേ​ക്ക് നെ​ല്ലി​ക്ക​യെ​ത്തു​ന്ന​ത് പ്ര​ധാ​ന​മാ​യും മ​ധു​ര​യി​ലെ ശി​വ​ഗം​ഗ, സൂ​റ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​മാ​ണ്. ഒ​രു കി​ലോ​ക്ക് അ​ന്പ​ത് രൂ​പ​യാ​ണ് ചി​ല്ല​റ വി​ല്‍​പ്പ​ന വി​ല. നാ​ട​ന്‍ നെ​ല്ലി​ക്ക​യു​ടെ​യും വി​ള​വെ​ടു​പ്പ് കാ​ല​മാ​ണി​പ്പോ​ള്‍.

Related Articles

Back to top button