KeralaLatest

കുരുന്നുകൾക്ക് ആവേശമായി എന്റെ കേരളം മത്സരം നെയ്യാറ്റിൻകരയിലും

“Manju”

നെയ്യാറ്റിൻകര: ശാന്തിഗിരി ആശ്രമം നെയ്യാറ്റിൻകര ഏരിയ ഓഫീസിൽ ഞായറാഴ്ച (27.11.2022) ഗുരുകാന്തി കുട്ടികള്‍ക്കുവേണ്ടി എന്റെ കേരളം മത്സരങ്ങള്‍ സംഘടിപ്പിച്ചു. നെയ്യാറ്റിൻകര ഏരിയ ഇൻചാര്‍ജ് സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വിയുടെ നേതൃത്വത്തിൽ രാവിലെ 09:00 മണി മുതൽ പ്രോഗ്രാമുകള്‍ ആരംഭിച്ചു. മത്സരയിനങ്ങളായ കഥാരചന, കവിത പാരായണം, പ്രസംഗം, പ്രശ്നോത്തരി എന്നിവ നടന്നു. കുട്ടികളെ മൂന്നു വിഭാഗങ്ങളായി തിരിച്ച് മൂന്നു പേരടങ്ങുന്ന സംഘമാക്കി.

നാലു വയസ്സ് പ്രായം ചെന്ന കുരുന്ന് തീര്‍ത്ഥയുടെ ചിത്രങ്ങള്‍ കാഴ്ചകാര്‍ക്ക് കൗതുകമായി. ‘ന്റെ കേരളം’,’പശു’ എന്നിവ ആസ്പദമാക്കിയുള്ള കവിതാലാപനവും ഏറേ ശ്രദ്ധ പിടിച്ചു പറ്റി. പ്രാഥമിക, ദ്വിതീയ, തൃതീയ വിഭാഗങ്ങളിലെ കുട്ടികൾ സംഘാടകരോപ്പം മത്സരത്തിന്റെ സംഘാടനത്തിലും മുന്‍പില്‍ നിന്നു. ദ്വിതീയ വിഭാഗത്തിൽ പങ്കെടുത്ത ഗുരുവന്ദന പ്രത്യേക പ്രശംസയ്ക്ക് പാത്രമായി. പ്രോഗ്രാമുകളുടെ സംഘാടനത്തില്‍ സ്വാമിയോടൊപ്പം ഏരിയ മാനേജര്‍ ശശീന്ദ്രദേവ് കെ., ശാന്തിഗിരി വി.എസ്സ്.എൻ.കെ.പ്രതിനിധികളായ രതീഷ്, രാഗേഷ്, അജയൻ, ലംബോദരൻ, ഹരിദാസ്, സാരഥി എന്നിവരും ശാന്തിഗിരി മാതൃമണ്ഡലം പ്രതിനിധികളായ, പി. രമണി,  ശാന്തികല, ഗീത, ജനപ്രിയ, പ്രീത, ബിന്ദു, റീജ, നിധീഷ് ലാൽ ശാന്തിഗിരി ശാന്തിമഹിമയിൽ നിന്നും, സ്നേഹജ, പത്മജ എന്നിവർ ശാന്തിഗിരി ഗുരുമഹിമയിൽ നിന്നും ഈയൊരു മത്സരത്തിൻെറ വിജയത്തിനായി പ്രയത്നത്തോടൊപ്പം പ്രവർത്തിക്കുകയും ചെയ്തു. പ്രാഥമിക വിഭാഗം കഥ, കവിത പാരായണം,പ്രസംഗം എന്നിവയിൽ ശാന്തിദത്ത ഒന്നാംസ്ഥാനത്തിനും, ഗുരുദത്ത് രണ്ടാം സ്ഥാനത്തിനും അർഹരായി.

പ്രശ്നോത്തരി മത്സരത്തിൽ ഗുരുദത്ത് ഒന്നാമതും, ശാന്തിദത്ത രണ്ടാമതും എത്തി. പിന്നീട് പ്രസംഗം, കവിതാപാരായണം, പ്രശ്നോത്തരി എന്നിവ ദ്വിതീയ വിഭാഗത്തിൻേറതായി നടന്നു. ഇതിൽ ഗുരുവന്ദന ഒന്നാംസ്ഥാനവും, പത്മപ്രിയ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ത്രിതീയ വിഭാഗം പ്രസംഗം, കവിത പാരായണം എന്നീ മത്സരയിനങ്ങളിൽ കരുണപ്രിയ ഒന്നാംസ്ഥാനവും, പ്രിയരഞ്ജിനി രണ്ടാംസ്ഥാനവും നേടി. ഇതേ വിഭാഗം പ്രശ്നോത്തരിയിൽ പ്രിയരഞ്ജിനി ഒന്നാംസ്ഥാനത്തും, കരുണപ്രിയ രണ്ടാംസ്ഥാനത്തും എത്തി. ഉച്ചയ്ക്ക് 12:00 മണിക്ക് മത്സരങ്ങൾ ഗുരുതൃപ്പാദങ്ങളിൽ സമർപ്പിച്ചു.

Related Articles

Back to top button