IndiaLatest

മിറാഷ് യുദ്ധവിമാനങ്ങള്‍ ഉടന്‍ ഇന്ത്യയിലെത്തും

“Manju”

ന്യൂഡല്‍ഹി: വ്യോമസേനയെ കൂടുതല്‍ വിപുലപ്പെടുത്തി കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ മിറാഷ് യുദ്ധവിമാനങ്ങള്‍ രാജ്യത്തേക്ക്. ഡസോള്‍ട്ട് ഏവിയേഷന്‍ നിര്‍മ്മിച്ച 24 സെക്കന്‍ഡ് ഹാന്‍ഡ് മിറാഷ് 2000 യുദ്ധവിമാനങ്ങളാണ് രാജ്യത്ത് എത്തുന്നത്. 27 മില്യണ്‍ യൂറോയുടെ കരാറില്‍ വാങ്ങുന്ന യുദ്ധവിമാനങ്ങള്‍ കപ്പലുകള്‍ വഴി വരും ദിവസങ്ങളില്‍ ഇന്ത്യന്‍ മണ്ണില്‍ എത്തിച്ചേരും.

24 യുദ്ധ വിമാനങ്ങളില്‍ 13 വിമാനത്തിന്റെ എഞ്ചിന്റെയും എയര്‍ഫ്രെയിമുകളുടെയും പണികള്‍ കഴിഞ്ഞു. എട്ട് യുദ്ധവിമാനങ്ങളായിരിക്കും ആദ്യം എത്തുക. 11 യുദ്ധ വിമാനങ്ങളുടെ അറ്റകുറ്റപണികള്‍ പുരോഗമിക്കുകയാണ്. ഇതിന് വേണ്ടി ഓരോ വിമാനത്തിനും 1.125 ദശലക്ഷം യൂറോ ചിലവ് വരുമെന്നാണ് സൂചന.

2019 ലെ ബാലാകോട്ട് ഓപ്പറേഷനില്‍ ഇന്ത്യന്‍ സേനയുടെ കരുത്തായിരുന്ന മിറാഷ് ഫീറ്റ് മിഡ്-ലൈഫ് വിമാനത്തിന് ഏകദേശം 35 വര്‍ഷത്തോളം പഴക്കമുണ്ട്. അറ്റകുറ്റപണികള്‍ നടത്താനുള്ള സമയം ആയതിനാല്‍ പുതിയ യുദ്ധ വിമാനങ്ങള്‍ വാങ്ങുക എന്നത് ആവശ്യകതയായി. ഇതോടെയാണ് കൂടുതല്‍ വിമാനങ്ങള്‍ രാജ്യത്ത് എത്തിക്കാന്‍ തീരുമാനിച്ചത്.

Related Articles

Back to top button