IndiaKeralaLatest

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ശാന്തിഗിരിയിൽ പ്രത്യേക പൂജ, അന്നദാനം

“Manju”

ന്യൂഡൽഹി/പോത്തൻകോട് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്മദിനമായ ഇന്ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലും ന്യൂഡൽഹി ബ്രാഞ്ചിലും പ്രത്യേകപൂജയും അന്നദാനവും നടന്നു. പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ കമ്പം സ്വദേശി റ്റി.കെ.എസ്. ഗ്രൂപ്പ് ചെയർമാൻ കെ.ശരവണൻ അന്നദാന സമർപ്പണം നടത്തി. ന്യൂഡൽഹി ബ്രാഞ്ചിൽ പ്രത്യേക പൂജയ്ക്കും അന്നദാനത്തിനും സ്വാമി സായൂജ്യനാഥ് നേതൃത്വം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ജന്മദിനാശംസകൾ നേർന്നു. ഭാരതത്തിന്റെ ദേശീയതയും അഖണ്ഡതയും കാത്തു സൂക്ഷിച്ച് ഇനിയും രാജ്യത്തെ മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ എന്നും ആശ്രമം ജനറൽ സെക്രട്ടറി പറഞ്ഞു.

തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ പ്രധാനമന്ത്രിയുടെ ജന്മദിനത്തിന്റെ ഭാഗമായി 71 പ്രമുഖർ ചേർന്ന് 71 ദീപം തെളിയ്ക്കുന്ന ചടങ്ങിൽ ജനറല്‍ സെക്രട്ടറി സ്വാമി പങ്കെടുത്ത് ദീപം തെളിച്ചു. കർദ്ദിനാൾ ബസേലിയോസ് ക്ലിമീസ്കാത്തോലിക്ക ബാവ, ഐ.എസ്. ആർ.ഒ. മുൻ ചെയർമാൻ ജി.മാധവൻ നായർ, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ,ബി.ജെ.പി. മുന്‍ അദ്ധ്യക്ഷന്‍ പി.കെ.കൃഷ്ണദാസ്., മുൻ ഡി.ജി.പി. റ്റി.പി. സെൻകുമാർ ഐ.പി.എസ്., ഗാന്ധി സ്മാരകനിധി ചെയര്‍മാന്‍ ഡോ.എന്‍.രാധാകൃഷ്ണന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

ഗുജറാത്തിലെ മെഹ്സന ജില്ലയിലെ വാട്നഗറിൽ 1950 സെപ്തംബർ 17 ന് രാവിലെ 11 മണിക്ക് അനിഴം നക്ഷത്രത്തിലാണ് നരേന്ദ്ര ദാമോദർ ദാസ് മോദി ജനിച്ചത്. ദാമോദർദാസ് മൂൽചന്ദ് മോദിയും ഹീരബെന്നുമാണ് മാതാപിതാക്കൾ.

 

Related Articles

Back to top button