InternationalLatest

ഐ.പി.എല്‍ : നാളെ പുനരാരംഭിക്കും

“Manju”

ദുബായ് : ഐ.പി.എല്‍ പതിനാലാം സീസണ്‍ നാളെ പുനരാരംഭിക്കും. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്​ ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും. യുഎഇ സമയം വൈകീട്ട് ആറിന്​ ദുബൈ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ്​ മത്സരം. സ്​റ്റേഡിയങ്ങളിലെ ടിക്കറ്റ്​ നിരക്ക്​ പുറത്തുവന്നു. ഏറ്റവും കുറവ്​ അബൂദബിയിലാണ്​, 60 ദിര്‍ഹം. ദുബൈയിലും ഷാര്‍ജയിലും ഏറ്റവും കുറഞ്ഞ നിരക്ക്​ 200 ദിര്‍ഹമാണ്​. പല മത്സരങ്ങള്‍ക്കും പല രീതിയിലാണ് ​ടിക്കറ്റ്​ നിരക്ക്​.

ഇംഗ്ലണ്ടിലെ പര്യടനത്തിന്​ ശേഷം യു.എ.ഇയില്‍ എത്തിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം പരിശീലനം തുടങ്ങി. ഫൈനല്‍ ഉള്‍പ്പെടെ 31 മത്സരങ്ങളാണ്​ യു.എ.ഇയില്‍ നടക്കുന്നത്​. വാക്​സിനെടുത്തവര്‍ക്ക്​ മാത്രമാണ്​ എല്ലാ സ്​റ്റേഡിയങ്ങളിലേക്കും പ്രവേശനം​. അബൂദബിയിലും ഷാര്‍ജയിലും മത്സരം കാണാന്‍ എത്തുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ്​ പരിശോധനാ ഫലം ഹാജരാക്കണം. അതേസമയം, ദുബായ് സ്​റ്റേഡിയത്തില്‍ എത്തുന്നവര്‍ക്ക്​ കോവിഡ്​ പരിശോധന ഫലം ആവശ്യമില്ല.

ഷാര്‍ജയിലും അബൂദബിയിലും അല്‍ഹുസ്​ന്‍ ആപ്പില്‍ പച്ച സിഗ്​നല്‍ ലഭിക്കണം. ഷാര്‍ജയില്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക്​ വാക്​സിനേഷനും കോവിഡ്​ പരിശോധനയും നിര്‍ബന്ധമില്ല. ദുബൈയില്‍ 12 വയസില്‍ താഴെയുള്ളവര്‍ക്കാണ്​ ഇളവ്​. അബൂദബിയില്‍ 12 – 15 വയസിനിടയില്‍ ഉള്ളവര്‍ക്ക്​ വാക്​സിനേഷന്‍ നിര്‍ബന്ധമില്ലെങ്കിലും കോവിഡ്​ പരിശോധന ഫലം നിര്‍ബന്ധമാണ്​. 12 വയസില്‍ താഴെയുള്ളവര്‍ക്ക്​ രണ്ടും നിര്‍ബന്ധമില്ല.

Related Articles

Back to top button