IdukkiKeralaLatest

കെ ഫോൺ പദ്ധതിയുടെ ഭാഗമായി KSEB പോസ്റ്റുകളിലൂടെ വലിച്ച കേബിൾ പൊട്ടി റോഡിൽ വീണ് യാത്രകാർക്ക് അപകടം വരുത്തുന്നു

“Manju”

ഇടുക്കി:ഇടുക്കിയിൽ കെ എസ് ഇ ബി പങ്കാളിയായ ഇന്റര്‍നെറ്റ് പദ്ധതിയുടെ കേബിളുകൾ പൊട്ടി അപകടം വരുത്തുന്നു വ്യാപക പരാതി ഉയരുന്നു. ഫൈബര്‍ ഓപ്ടിക് കേബിളുകൾ പല സ്ഥലങ്ങളിലും പൊട്ടി കിടക്കുന്നതായി പരാതി. കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന കമ്പനിയും, കെ എസ് ഇ ബിയും ചേര്‍ന്ന് ഓപ്ടിക്കല്‍ ഫൈബര്‍ വഴി ഇന്റര്‍നെറ്റ് വിതരണം ചെയ്യുന്ന പദ്ധതിയാണ് കെ ഫോൺ. പാവപ്പെട്ടവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് താങ്ങാവുന്ന നിരക്കിലും കേരള ഫൈബര്‍ ഓപ്ടിക് നെറ്റ് വര്‍ക്ക് എന്ന കെ ഫോണ്‍ പദ്ധതി ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നാണ് വിലയിരുത്തുന്നത്.

സംസ്ഥാനത്ത് എല്ലാവര്‍ക്കും മിതമായ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള പദ്ധതിയായ കെ ഫോണ്‍ ഡിസംബറില്‍ കമ്മീഷന്‍ ചെയ്യാനിരിക്കെയാണ് ഇടുക്കിയിൽ കേബിളുകൾ പൊട്ടി താറുമാറായി കിടക്കുന്നത്. ഇടുക്കിക്കവല ലോറി സ്റ്റാൻഡ്, പുളിയന്മല ക്രൈസ്റ്റ് കോളേജ്, പുളിയന്മല വാട്ടർ സർവ്വീസ് സ്റ്റേഷൻ, ആനവിലാസം ഭാഗം എന്നിവടങ്ങളിൽ വ്യാപകമായി കേബിളുകൾ പൊട്ടിയിട്ടുണ്ട്. പൊട്ടിയ കേബിളിന് മുകളിലൂടെ വാഹനങ്ങൾ കയറി ഇറങ്ങിയ അവസ്ഥയും വിവിധ സ്ഥലങ്ങളിലുണ്ട്.
1500 കോടി രൂപയാണ് കെ ഫോൺ പദ്ധതിയുടെ ചെലവ്. ലോക്ക് ഡൗൺ മൂലം രണ്ട് മാസമായി പ്രവര്‍ത്തനം മുടങ്ങിയിരിക്കുമ്പോളാണ് കേബിളുകൾ പൊട്ടിയിരിക്കുന്നത്. എന്നാൽ, കേബിളുകൾ പൊട്ടിയത് കട്ടപ്പന കെ എസ് ഇ ബി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയ പരാതിക്കാരന് കെ എസ് ഇ ബി ക്ക് കേബിൾ പൊട്ടിയതിൽ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നാണ് മറുപടി ലഭിച്ചത്. കെ എസ് ഇ ബി പങ്കാളിയായ ഇന്റര്‍നെറ്റ് പദ്ധതി കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് ഇത് കനത്ത തിരിച്ചടിയാണ്.

Related Articles

Back to top button