IndiaLatest

ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഹാക്കത്തോണിന് പ്രധാനമന്ത്രി പങ്കെടുക്കും

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി : ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഹാക്കത്തോണിന്റെ ഗ്രാന്‍ഡ് ഫിനാലെ ഓഗസ്റ്റ് ഒന്നിന്. പ്രധാനമന്ത്രി നരേന്ദ്രമോദി പരിപാടിയില്‍ പങ്കെടുക്കുമെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സോഫ്റ്റ്‌വെയര്‍ കമ്പനികളും ഐ.ടി വിദഗ്ധരും ഒത്തു ചേര്‍ന്ന് സംഘടിപ്പിക്കുന്ന മേളയാണ് ഹാക്കത്തോണ്‍ . സ്മാര്‍ട്ട്‌ ഇന്ത്യ ഹാക്കത്തോണ്‍ 2020-ന്റെ അന്തിമ പരിപാടികള്‍ ആഗസ്റ്റ് ഒന്നു മുതല്‍ മൂന്ന് വരെയായിരിക്കും നടക്കുകയെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രി രമേശ്‌ പൊഖ്‌റിയാല്‍ വ്യക്തമാക്കി. മാനവ വിഭവശേഷി വികസന വകുപ്പിനോടൊപ്പം ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍, പെര്‍സിസ്റ്റന്റ് സിസ്റ്റംസ്, ഐഫോര്‍സി എന്നീ സ്ഥാപനങ്ങളാണ് ഹാക്കത്തോണിന് നേതൃത്വം നല്‍കുക.

കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യമായത് കൊണ്ടാണ് സ്മാര്‍ട്ട്‌ ഇന്ത്യ ഹാക്കത്തോണ്‍ 2020 ഓണ്‍ലൈന്‍ വഴിയാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. പതിനായിരത്തിലധികം കുട്ടികള്‍ പങ്കെടുത്ത ഹാക്കത്തോണിന്റെ സമ്മാന തുക ഒരു ലക്ഷം രൂപയാണ്. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം 75,000 രൂപയും 50,000 രൂപയും ലഭിക്കും. 331 പ്രോട്ടോടൈപ്പുകള്‍ മേളയില്‍ വികസിപ്പിച്ചെടുക്കുമെന്നാണ് കരുതുന്നത്.

Related Articles

Back to top button