IndiaKeralaLatestThiruvananthapuram

അവസ്ഥാന്തരം (കവിത)

“Manju”

അവസ്ഥാന്തരം (കവിത)

ശൂന്യതയിൽ തളിരിട്ട സർഗസിദ്ധി | Malayalam News

ജാതിയല്ല മതമല്ല
ദൈവമല്ലഭീഷണിയീ-
രോഗ മെന്നുതിരിയാത്ത..
രാഷ്ട്രീയംപല മാതിരി!

ഉരുളുപൊട്ടീ തെരുവുയുദ്ധം
മണ്ണടിഞ്ഞൂ മനുഷ്യചിത്തം
മനുഷ്യരക്തമാംസഗന്ധ
മാറ്റൊലിക്കുരുടനൃത്തം!

പടികൾ കേറി കൊടികെട്ടി
ഒറ്റയായി വന്ന രോഗം
ഭിന്നതയിൽ പണ്ടു രാജ്യം
കണ്ടവരാലെന്നപോലെ.

തലകുനിച്ചു പൌരബോധം
പടിയിറങ്ങും കാലുകളിൽ
കനംതൂങ്ങി രാഷ്ട്രബോധ
ഭൂഗുരുത്വം തലമുറയിൽ!

ജയചന്ദ്രന്‍, തോന്നയ്ക്കല്‍

Related Articles

Back to top button