KeralaLatest

പ്രൊഫസര്‍ എ.പി.ജെയിംസിന് രാജ്യാന്തര ഗവേഷണ ജേര്‍ണലിന്റെ അംഗീകാരം

“Manju”

തിരുവനന്തപുരം: അന്താരാഷ്ട്ര സാങ്കേതിക സംഘടനയായ ഐ ട്രിപ്പില്‍ ഇ സര്‍ക്യൂറ്‌സ് ആന്‍ഡ് സിസ്റ്റംസ് സൊസൈറ്റിയുടെ (IEEE Circuits and Systems Society ) പ്രമുഖ ഗവേഷണ ജേര്‍ണലായ ട്രാന്‍സാക്ഷന്‌സ് ഓണ്‍ സര്‍ക്യൂറ്‌സ് ആന്‍ഡ് സിസ്റ്റംസ് 1 (TCAS – 1)-ന്റെ മികച്ച അസ്സോസിയേറ്റ് എഡിറ്ററായി ഡിജിറ്റല്‍ സര്‍വകലാശാല അസ്സോസിയേറ്റ് ഡീന്‍ (അക്കാഡമിക് ) ഡോ.എ പി ജെയിംസിനെ തിരഞ്ഞെടുത്തു. 2017 മുതല്‍ ജേര്‍ണലിന്റെ അസ്സോസിയേറ്റ് എഡിറ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന ഡോ.എ പി ജെയിംസിന്റെ കൃത്യതയുള്ള അവലോകനങ്ങളും ജേര്‍ണലിന്റെ ഗുണമേന്മ നിലനിര്‍ത്താനുള്ള സംഭവനകളെയും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്.

ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട്, സിസ്റ്റം എന്നിവയുടെ പ്രധാനപ്പെട്ട ഗവേഷണങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ജേര്‍ണലാണ് TCAS – 1. ഇരുപത് രാജ്യങ്ങളിലെ 59 സ്ഥാപനങ്ങളില്‍ നിന്നുള്ള 61 പ്രമുഖ ഗവേഷകരാണ് ജേര്‍ണലിന്റെ എഡിറ്റോറിയല്‍ ബോര്‍ഡിലുള്ളത്.

ഐ ട്രിപ്പില്‍ ഇ (IEEE) ഫെല്ലോയും ജേര്‍ണല്‍ എഡിറ്റര്‍ ഇന്‍ ചീഫുമായ വൈഷെങ് സാവൊയാണ് അവാര്‍ഡ് സമ്മാനിച്ചത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹാര്‍ഡ്വെയര്‍, മെഷീന്‍ ലേണിംഗ് എന്നിവയില്‍ പ്രഗല്‍ഭ്യമുള്ള ഡോ.എ പി ജെയിംസ്‌ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ലോകത്തിലെ മികച്ച 2 % ഗവേഷകരുടെ പട്ടികയില്‍ ഇടം നേടിയിരുന്നു.

Related Articles

Back to top button