Latest
ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വളഞ്ഞതായി റിപ്പോർട്ട്
ശ്രീനഗർ; ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ ചെക്ക് നൗഗാമിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
രണ്ട് ഭീകരരെ സൈന്യം വളഞ്ഞെന്നാണ് റിപ്പോർട്ട്. സംഭവസ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും കശ്മീർ പോലീസ് വ്യക്തമാക്കി.
സൈന്യവും സിആർപിഎഫ് ജവാന്മാരും പോലീസും ചേർന്നാണ് ഏറ്റുമുട്ടലിന് നേതൃത്വം നൽകുന്നത്. പ്രദേശത്ത് ഭീകരർ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധനയ്ക്ക് ഇറങ്ങിയതായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർ. ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.