IndiaKeralaLatest

എറണാകുളത്ത് വെന്റിലേറ്റര്‍ ലഭിച്ചില്ല; പത്തനംതിട്ടയിലെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ച രോഗി മരിച്ചു

“Manju”

കൊച്ചി: എറണാകുളം ജില്ലയില്‍ വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാത്തത് മൂലം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ച കോവിഡ് രോഗി മരിച്ചു. ഇ ടി കൃഷ്ണകുമാര്‍ എന്നയാളാണ് മരിച്ചത്. എറണാകുളം ജില്ലയിലെ മറ്റ് ആശുപത്രികളില്‍ വെന്റിലേറ്റര്‍ തിരക്കിയെങ്കിലും ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
വ്യാഴാഴ്ച്ചയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടില്‍ ചികിത്സയില്‍ കഴിയവേ ആരോഗ്യനില ഗുരുതരമായി. തുടര്‍ന്ന് വെള്ളിയാഴ്ച്ച കളമശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും പ്രവേശനം ലഭിച്ചില്ല. തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കടുത്ത ന്യൂ മോണിയ ഉള്ളതിനാല്‍ ഓക്‌സിജന്‍ നല്‍കിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ ആവശ്യമായി. എന്നാല്‍ ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഒഴിവില്ലായിരുന്നു.

Related Articles

Back to top button