Kerala

കെഎസ്‌എഫ്‌ഇയിലെ വിജിലന്‍സ് റെയ്ഡില്‍ തുടര്‍നടപടികള്‍ ഉടന്‍ ഇല്ല

“Manju”

ശ്രീജ.എസ്

സംസ്ഥാനത്ത് കെഎസ്‌എഫ്‌ഇയിലെ വിജിലന്‍സ് റെയ്ഡില്‍ തുടര്‍നടപടികള്‍ ഉടന്‍ ഇല്ല. വിജിലന്‍സിന് സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചതായി സൂചനകള്‍ ഉണ്ട്. വിജിലന്‍സ് ഡയറക്ടര്‍ അവധിയിലായിരിക്കെ നടന്ന മിന്നല്‍ പരിശോധനയില്‍ സര്‍ക്കാരിന് കടുത്ത അതൃപ്തിയുണ്ട്. വിജിലന്‍സ് റെയ്ഡ് നടത്തിയതില്‍ ധനമന്ത്രി തോമസ് ഐസക് കടുത്ത അതൃപ്തി നേരെത്തെ പ്രകടിപ്പിച്ചിരുന്നു. മാധ്യമങ്ങളിലൂടെയല്ല സര്‍ക്കാര്‍ വിവരം അറിയേണ്ടത്. വിജിലന്‍സിന്റെ വീഴ്ചകള്‍ സര്‍ക്കാര്‍ പരിശോധിക്കും. റെയ്ഡിനെ കുറിച്ച്‌ ആഭ്യന്തര വകുപ്പ് തന്നെ വിശദീകരിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി

Related Articles

Back to top button