KeralaLatestThiruvananthapuram

സാമൂഹിക അകലം ഉറപ്പാക്കല്‍ : തിരുവനന്തപുരം റൂറല്‍ പോലീസ് സംഘടിപ്പിക്കുന്ന വെബിനാര്‍ ചൊവ്വാഴ്ച

“Manju”

എസ് സേതുനാഥ്

സാമൂഹിക അകലം ഉള്‍പ്പെടെയുളള സുരക്ഷാ പ്രോട്ടോക്കോള്‍ ഉറപ്പുവരുത്തുന്നതിന് വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് തിരുവനന്തപുരം റൂറല്‍ പോലീസ് സംഘടിപ്പിക്കുന്ന വെബിനാര്‍ ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സൂം കോണ്‍ഫറന്‍സ് വഴി നടക്കും. തിരുവനന്തപുരം റൂറല്‍ ജില്ലയിലെ പഞ്ചായത്ത്, നഗരസഭാ അധ്യക്ഷന്‍മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും വെബിനാറില്‍ സംബന്ധിക്കും.

ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രൈമറി, സെക്കന്‍ററി കോണ്‍ടാക്റ്റില്‍ വരുന്ന ആള്‍ക്കാര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതിന്‍റെ പ്രാധാന്യവും അതുവഴി രോഗവ്യാപനം തടയേണ്ടതിന്‍റെ ആവശ്യകതയും വൈബിനാറില്‍ ചര്‍ച്ച ചെയ്യും.

രോഗവ്യാപനം തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റിയും ജനകീയ പങ്കാളിത്തം ഉറപ്പു വരുത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പങ്കിനെക്കുറിച്ചും സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ സംസാരിക്കും. വിവിധ രാജ്യങ്ങളിലെ കോവിഡ് പ്രതിരോധ നടപടികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം അവ ജില്ലയിലെ ജനങ്ങളിലേയ്ക്ക് എങ്ങനെ എത്തിക്കാമെന്നതിനെ കുറിച്ച് ഡോ.ശശി തരൂര്‍ എം.പി വിശദീകരിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കിനെ കുറിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ.മധു വിവരിക്കും.

ജില്ലാ കളക്ടര്‍ ഡോ.നവജ്യോത് ഖോസ, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.എസ്.ഷിനു, തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.അശോകന്‍ എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും വെബിനാറില്‍ സംബന്ധിക്കും. അഡീഷണല്‍ എസ്.പി ഇ.എസ്.ബിജുമോന്‍ മോഡറേറ്ററായിരിക്കും.

Related Articles

Back to top button