KeralaLatest

പൂക്കോട് തടാകം വ്യാഴാഴ്ച തുറന്നു

“Manju”

കല്‍പറ്റ: കോവിഡിനെ തുടര്‍ന്ന് മാസങ്ങളോളം അടച്ചിട്ടിരുന്ന പൂക്കോട് തടാകം വ്യാഴാഴ്ച നിയന്ത്രണങ്ങളോടെ സന്ദര്‍ശകര്‍ക്കായി തുറന്നു. ഏപ്രില്‍ മാസം അവസനത്തോടെയാണ് ലോക്ഡൗണിനോടനുബന്ധിച്ച് തടാകത്തിലേക്കുള്ള സന്ദര്‍ശക നിരോധനം വന്നത്. ടെന്‍ണ്ടര്‍ പൂര്‍ത്തീകരിച്ച തടാകത്തിലെ അറ്റകുറ്റപ്പണികളും ചളിയും പായല്‍ വാരലും ഈ കാലയളവില്‍ ആരംഭിച്ചിരുന്നു. കോടികള്‍ മുടക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് തടാകത്തില്‍ നടക്കുന്നത്.

അതേസമയം തടാകത്തിന് ചുറ്റുമുള്ള റോഡ് പണി, സുരക്ഷാഭിത്തിനിര്‍മ്മാണം തുടങ്ങിയ ഏതാനും പ്രവൃത്തികള്‍ ഇനിയും ബാക്കിയാണ്. ഇക്കാരണത്താല്‍ സന്ദര്‍ശകര്‍ക്ക് ചിലയിടങ്ങളില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. തടാകത്തിന് ചുറ്റുമുള്ള നടത്തവും സൈക്ലിങ്ങും ഉടനെ ഉണ്ടാവില്ല. ചെളി വാരിയതുമൂലം വീതികൂടിയ സ്ഥലങ്ങളില്‍ സുരക്ഷാഭിത്തി നിര്‍മാണവും പൂര്‍ത്തീകരിച്ചിട്ടില്ല. ഈ ഭാഗങ്ങളില്‍ വടംകെട്ടി സഞ്ചാരികളെ നിയന്ത്രിക്കും.

വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാണ് തടകത്തിലേക്ക് പ്രവേശനം നില്‍കിയിരിക്കുന്നത്. കുട്ടികളോടൊപ്പം എത്തുന്ന മുതിര്‍ന്നവരുടെ കയ്യിലും വാക്‌സിന്‍ എടുത്ത രേഖ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന പൂക്കോട് തടാകത്തിലെ മുഴുവന്‍ ജീവനക്കാരും വാക്‌സിന്‍ എടുത്ത്, കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ചതായി ഡി ടി പി സി അധികൃതര്‍ അറിയിച്ചു. സുരക്ഷാ സജ്ജീകരണങ്ങളും ഏകദേശം പൂര്‍ത്തിയായതായാണ് റിപോര്‍ട്. അടച്ചിട്ട തടാകത്തിനുപുറത്ത് കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി സന്ദര്‍ശകരാണെത്തിയത്. തടാകം തുറക്കുന്നതോടെ സഞ്ചാരികളുടെ വരവ് വര്‍ധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Related Articles

Back to top button