InternationalLatest

ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ നിരോധിച്ച്‌ ചൈന

“Manju”

ചൈന: ആഗോള വാണിജ്യ വിപണിയെ ഞെട്ടിച്ചുകൊണ്ട് ചൈനയില്‍ ക്രിപ്റ്റോകറന്‍സിക്ക് നിരോധനം ഏര്‍പ്പെടുത്തി. ലോക സാമ്പത്തിക രംഗത്തിന്റെ ഭാവിയായാണ് ക്രിപ്റ്റോകറന്‍സിയെ കണക്കാക്കുന്നത് പല വിദേശ രാജ്യങ്ങളും അടുത്തിടെ ക്രിപ്റ്റോകറന്‍സിക്ക് അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ചൈനയില്‍ ക്രിപ്റ്റോകറന്‍സി ഇടപാടുകളും ഇവയുടെ വാങ്ങലും നിയമവിരുദ്ധമാണെന്ന് ചൈനയിലെ റെഗുലേറ്ററി ബോര്‍ഡ് പ്രഖ്യാപിച്ചു.

ചൈനയില്‍ വന്‍കിട കമ്പനികള്‍ക്കും അവയുടെ മൂലധന ഒഴുക്കിനുമെല്ലാം മുകളില്‍ ഭരണകൂടത്തിന്റെ നിയന്ത്രണം ശക്തമാണ്. ക്രിപ്റ്റോകറന്‍സിയുടെ വരവ് ഭരണകൂട നിയന്ത്രണത്തിന് തടസമായേക്കുമെന്ന വിലയിരുത്തലുകളാണ് ഈ നീക്കത്തിന് പിന്നിലെന്ന് വാദങ്ങള്‍ ഉയരുന്നുണ്ട്.

Related Articles

Back to top button