IndiaLatest

ഒരാളെക്കൂടി കടുവ പിടിച്ചു

“Manju”

ഗൂഡല്ലൂര്‍: കടുവയുടെ ആക്രമണത്തില്‍ തൊഴിലാളി കൊല്ലപ്പെട്ടു. പശുക്കളെ മേയ്ക്കുന്നതിനിടെയാണ് ചന്ദ്രന്‍ എന്നയാളെ കടുവ ആക്രമിച്ചത്. നിലവിളി കേട്ടെത്തിയ വനംവകുപ്പ് ജീവനക്കാരും എസ്റ്റേറ്റിലെ മറ്റു തൊഴിലാളികളും ഇയാളെ വനം വകുപ്പിന്റെ വാഹനത്തില്‍ ഗൂഡല്ലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടന്ന് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ പോകും വഴി മരണപ്പെടുക ആയിരുന്നു.
പിന്നില്‍നിന്നു വന്ന കടുവ ചന്ദ്രന്റെ പിന്‍ഭാഗത്തും തലയിലുമാണ്‌ കടിച്ചത്‌. വന്യ മൃഗങ്ങളായ കാട്ടാന, കരടി, കാട്ടുപന്നി എന്നിവയുടെയും ശല്യം വളരെ കൂടുതലാണ്. രണ്ടു മാസത്തിനുള്ളില്‍ രണ്ടു പേരാണ്‌ പ്രദേശത്ത്‌ കടവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്‌. ദേവന്‍ എസ്റ്റേറ്റിലും പരിസരത്തും അടുത്തിടെയായി അഞ്ചിലധികം പശുക്കളെയും മറ്റു വളര്‍ത്തു മൃഗങ്ങളെയും കടുവ ആഹരമാക്കി.
നിരവധി തവണ നാട്ടുകാര്‍ പ്രക്ഷോഭത്തിനിറങ്ങി.പലതവണ നാട്ടുകാര്‍ സമരത്തിനിറങ്ങിയും നിവേദനങ്ങള്‍ നല്‍കിയിട്ടും കടുവയെ കൂടുവച്ച്‌ പിടിക്കാന്‍ വനംവകുപ്പ് തയ്യാറായിട്ടില്ല.

Related Articles

Back to top button