KeralaLatest

സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ പാ​രീ​സ് ച​ന്ദ്ര​ന്‍ അ​ന്ത​രി​ച്ചു

“Manju”

കോ​ഴി​ക്കോ​ട്: പ്രമുഖ നാ​ട​ക-സി​നി​മാ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ പാ​രീ​സ് ച​ന്ദ്ര​ന്‍ (ച​ന്ദ്ര​ന്‍ വ​യ്യാ​ട്ടു​മ്മ​ല്‍) അ​ന്ത​രി​ച്ചു. 66 വയസായിരുന്നു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​യി​രു​ന്നു അ​ന്ത്യം.

മ​ല​യാ​ള നാ​ട​ക സം​ഗീ​ത രം​ഗ​ത്തെ ശ്ര​ദ്ധേ​യ​മാ​യ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഞാ​ന്‍ സ്റ്റീ​വ് ലോ​പ്പ​സ്, അ​മീ​ബ, ചാ​യി​ല്യം എ​ന്നീ സി​നി​മ​ക​ള്‍​ക്ക് സം​ഗീ​തം നി​ര്‍​വ​ഹി​ച്ച​തി​ലൂ​ടെ​യാ​ണ് സിനിമാ രംഗത്ത് കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നാ​ലി​നു ന​രി​ക്കു​നി​യി​ലെ ത​റ​വാ​ട്ട് വ​ള​പ്പി​ല്‍.

Related Articles

Back to top button