EntertainmentKeralaLatest

മോഹന്‍ലാലിന്റെ അംബാസിഡര്‍ കാറിന്റെ കഥ

“Manju”

അംബാസിഡര്‍ കാറിന്റെ അടുത്തുനില്‍ക്കുന്ന തന്റെ ചിത്രം മോഹന്‍ലാല്‍ രണ്ട് ദിവസം മുന്‍പാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഇളം നീല നിറത്തിലുള്ള കെസിടി 4455 എന്ന നമ്പരിലുള്ളതായിരുന്നു കാര്‍. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.
മോഹന്‍ലാല്‍ സ്വന്തമാക്കിയ ആദ്യ വാഹനമാണിത്.താരം ഈ വാഹനം സ്വന്തമാക്കിയിട്ട് മുപ്പത്തിയഞ്ച് വര്‍ഷത്തോളമായി. ഇപ്പോഴിതാ ഈ കാറിന്റെ പ്രത്യേകതകളും മറ്റും കേരള
കൗമുദി ഓണ്‍ലൈനിനോട്‌ വെളിപ്പെടുത്തിയിരിക്കുകയാണ് മോഹന്‍ലാലിന്റെ കുടുംബത്തിന്റെ സാരഥിയായ ഷണ്‍മുഖം.
പൂജപ്പുരയിലെ മോഹന്‍ലാലിന്റെ വീട്ടിലാണ് ഇപ്പോള്‍ ഈ വണ്ടിയുള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെന്നൈയില്‍ കൊണ്ടുപോയി ഒരുപാട് മാറ്റങ്ങളൊക്കെ വരുത്തിയാണ് വണ്ടി ഇവിടെ കൊണ്ടുവന്നതെന്ന് ഷണ്‍മുഖം പറയുന്നു.

‘വാങ്ങിച്ചതെവിടെ നിന്നെന്നറിയില്ല. പണി ചെയ്തത് ചെന്നൈയിലാണ്. ആ വണ്ടി മൂന്നര ലക്ഷം കിലോമീറ്റര്‍ വരെ ഓടിച്ചു. അതുകഴിഞ്ഞ് അതിന് വേറെ വലിയ പണിയൊന്നുമുണ്ടായിട്ടില്ല. അത് പ്രത്യേക വണ്ടിയാണ്. അംബാസിഡര്‍ ആണെങ്കിലും റെഡ് എഞ്ചിന്‍ എന്ന് പറഞ്ഞൊരു എഞ്ചിനുണ്ട്. അതിന് മറ്റ് എഞ്ചിനേക്കാള്‍ കുറച്ച്‌ കൂടെ പവര്‍ കൂടുതലായിരിക്കും. പിന്നെ ഫസ്റ്റ് ക്വാളിറ്റിയായിരിക്കും. അങ്ങനെ എന്തൊക്കെയോ ഉണ്ടെന്ന് തോന്നുന്നു. എ സിയാണ്. അത് ചെന്നൈയില്‍ നിന്ന് ചെയ്തതാണ് . 1984 ലാണ് വാങ്ങിയത്. ഫസ്റ്റ് കാര്‍ ഇതായിരുന്നു. പൂജപ്പുരയിലെ വീട്ടിലാണ് ഇപ്പോള്‍ വണ്ടിയുള്ളത്.’ ഷണ്‍മുഖം പറഞ്ഞു.

Related Articles

Back to top button