LatestThiruvananthapuram

മാണിക്കല്‍ പഞ്ചായത്തില്‍ സ്ത്രീപദവി പഠനം ‘പെണ്ണടയാളങ്ങള്‍’ ഉദ്ഘാടനം ചെയ്തു

“Manju”

മാണിക്കല്‍ (തിരുവനന്തപുരം) : വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സ്ത്രീപദവി പഠനം (പെണ്ണടയാളങ്ങള്‍) പ്രോജക്ട് പഞ്ചായത്ത് തല ഉദ്ഘാടനം മുൻ വനിതാ കമ്മീഷൻ മെമ്പര്‍ ഷാഹിദാ കമാല്‍ നിര്‍വ്വഹിച്ചു. മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ലേഖകുമാരി സ്വാഗതം ആശംസിച്ചു. യോഗത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ലിംഗപദവി സൗഹൃദമാക്കുന്നതിനും സ്ത്രീകളുടെ അവസ്ഥയും പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കുന്നതിനും വേണ്ടി സ്ത്രീപദവി പഠനം സാധ്യമാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. .സി.ഡി.എസ്. സൂപ്പര്‍വൈസര്‍ വനജാകുമാരി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. വാര്‍ഡ് മെമ്പര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറി ഹരികുമാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.അനില്‍കുമാര്‍, സുരേഷ് കുമാര്‍, ആര്‍. സഹീറത്ത് ബീവി, കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍പേഴ്സണ്‍ ആര്‍. സഹീറത്ത് ബീവി നന്ദിരേഖപ്പെടുത്തി.

Related Articles

Back to top button