InternationalLatest

പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്നും സെര്‍ജിയോ അഗ്വേറോ ഇന്ന് വിരമിക്കും

“Manju”

മാഞ്ചസ്റ്റര്‍: ബാഴ്സലോണയുടെ സൂപ്പര്‍ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്വേറോ പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നു. താരം ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപനം ഇന്ന് ക്യാമ്പ് നൗവില്‍ നടക്കും. ഹൃദയ സംബന്ധമായ പ്രശ്നം കണ്ടെത്തിയത് കൊണ്ട് ഡോക്റ്റര്‍മാരുടെ നിര്‍ദ്ദേശം പരിഗണിച്ചാണ് അഗ്വേറോ ഫുട്ബോളില്‍ നിന്നും വിരമിക്കുന്നത്.

ബാഴ്സലോണയും അലാവസും തമ്മിലുള്ള മത്സരത്തിന് ഇടയിലായിരുന്നു അഗ്വേറോക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. അന്ന് പരിശോധനയില്‍ അഗ്വേറോയുടെ ഹൃദയമിടിപ്പ് സ്വാഭാവിക നിലയില്‍ അല്ലെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ താരം വിദഗ്ദ ചികിത്സക്കായി നിര്‍ദ്ദേശിക്കുകയും താരം കളത്തില്‍ നിന്നും വിട്ടുനില്‍ക്കുകയുമായിരുന്നു.

Related Articles

Back to top button