LatestThiruvananthapuram

പകര്‍ച്ചപ്പനികള്‍ കൂടുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പിടിമുറുക്കുകയാണ്. കഴിഞ്ഞ 25 ദിവസത്തിനിടെ 18 മരണങ്ങളാണ് കോവിഡ് ഒഴികെയുള്ള സാംക്രമിക രോഗങ്ങള്‍ മൂലം സ്ഥിരീകരിച്ചത്. ഈ മാസം മാത്രം മൂന്ന് ലക്ഷത്തോളം പേരാണ് പനി ബാധിച്ച്‌ ചികിത്സ തേടിയത്. ജൂണില്‍ 500 പേര്‍ക്ക് ഡെങ്കിപ്പനിയും 201 എലിപ്പനി കേസുകളും സ്ഥിരീകരിച്ചിരുന്നു. നീണ്ടുനില്‍ക്കുന്ന പനി ജാഗ്രതയോടെ കാണണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

ഡെങ്കിപ്പനി, എലിപ്പനി, ചെള്ളു പനി, തക്കാളി പനി എന്നിവയാണ് സംസ്ഥാനത്തുടനീളം റിപ്പോര്‍ട്ട് ചെയ്ത വിവിധ പകര്‍ച്ചവ്യാധികള്‍. കൂടാതെ കൊവിഡും ഉണ്ട്. ജൂണ്‍ ഒന്നിനും 25നും ഇടയില്‍ 18 പേര്‍ക്കാണ് പനി ബാധിച്ച്‌ ജീവന്‍ നഷ്ടമായത്. ഇതില്‍ 6 എലിപ്പനി മരണങ്ങളും 2 ഡെങ്കിപ്പനി മരണങ്ങളും ഉള്‍പ്പെടുന്നു. കോവിഡ് മരണങ്ങള്‍ക്ക് പുറമെയാണ് ഈ കണക്ക്. ശനിയാഴ്ച മാത്രം 14731 പേരാണ് പനി ബാധിച്ച്‌ ചികിത്സ തേടിയത്.

13 പേര്‍ക്ക് ഡെങ്കിപ്പനിയും 8 പേര്‍ക്ക് എലിപ്പനിയും 6 പേര്‍ക്ക് ചെള്ളു പനിയും സ്ഥിരീകരിച്ചു. 83 പേരാണ് ഡെങ്കിപ്പനി ബാധിച്ച്‌ ചികിത്സ തേടിയത്. ഈ മാസം 2,79,103 പേരാണ് പനി ബാധിച്ച്‌ ചികിത്സ തേടിയതെന്ന് ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റില്‍ പറയുന്നു. ജൂണ്‍ ഒന്നിനും 25നും ഇടയില്‍ 500 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 201 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചപ്പോള്‍ 306 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സ തേടി.

Related Articles

Back to top button