KeralaLatest

വിസിബ് ഹോംലി മെഗാമാര്‍ട്ട് ഉദ്ഘാടനം ചെയ്തു

“Manju”

കുന്നത്തൂര്‍, ചക്കുവള്ളി (കൊട്ടാരക്കര): വിസിബ് ഹോംലി മെഗാമാര്‍ട്ടിന്റെ വിപുലീകരിച്ച ഷോറും കുന്നത്തൂര്‍ ചക്കുവള്ളിയില്‍ മന്ത്രി ജി.ആര്‍.അനില്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ഷോപ്പിയുടെ  ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നിര്‍വ്വഹിച്ചു. മെഗാമാര്‍ട്ടിന്റെ ഉദ്ഘാടന യോഗത്തിന് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.. അദ്ധ്യക്ഷനായിരുന്നു. സന്ധ്യ ഡെവലപ്പേഴ്സ് സി... ബിജോയ് സെബാസ്റ്റ്യന്‍ ആമുഖ പ്രസംഗം നടത്തി. മ്യൂസിക് ബാന്റ് ഉദ്ഘാടനം സി.ആര്‍. മഹേഷ് എം.എല്‍.. യും, ട്രെയിനിംഗ് ഹാള്‍ ഉദ്ഘാടനം സന്ധ്യ ഡെവലപ്പേഴ്സ് സെക്രട്ടറി കെ.സി. തങ്കച്ചനും നടത്തി. പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് അവാര്‍ഡ്ദാനം നിര്‍വ്വഹിച്ചു. റൂബി റാങ്ക് ഹോള്‍ഡര്‍മാരായ ഷാജു തോമസ്, റിയാസ് റഹീം, രാജേഷ് ബാബു എന്നിവരും പ്ലാറ്റിനം റാങ്ക് ഹോള്‍ഡര്‍ സംഗീത് സോമനും മഹനീയ സാന്നിദ്ധ്യമായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്യാമളയമ്മ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സമിതി അദ്ധ്യക്ഷ എസ്. ഷീജ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലതാ രവി, വാര്‍ഡ് മെമ്പര്‍ വിനു വി നായര്‍, റവ.ജോസ് എം ഡാനിയേല്‍, ഗ്രിഗോറിയോസ് ചര്‍ച്ച് വികാരി ഫാ. മാര്‍ ബസേലിയോസ്, ഞാറയ്ക്കാട് മക്കാ മസ്ജിദ് ചീഫ് ഇമാം ഹാഫിസ് നിയാസ് റഷാദി, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് നിസാം മൂലത്തറയില്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗലും ടീം ഡബിള്‍ റോയല്‍സ് അംഗവുമായ അക്കരയില്‍ ഹുസൈന്‍, നിസാം ചക്കുവള്ളി, ടീം ലയണ്‍സ് മാരായ രാജന്‍ ബാബു, ജയപ്രകാശ്, ബിനുകുമാര്‍ പാലമൂട്ടില്‍, അഭിലാഷ് സി., സുംതാസ് സുല്‍ഫീക്കര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പി.ജി. പ്രീയന്‍കുമാര്‍ സ്വാഗതവും ശക്തികുമാര്‍ പാലമൂട്ടില്‍ നന്ദിയും രേഖപ്പെടുത്തി.

25 വര്‍ഷമായി മായം ചേര്‍ക്കാത്തതും ഗുണമേന്മയുള്ളതും ആരോഗ്യദായകവുമായ ഉല്പന്നങ്ങള്‍ വിതരണം ചെയ്യുകയും അതോടൊപ്പം സ്ത്രീ ശാക്തീകരണം വഴി സ്ത്രീകള്‍ക്ക് സ്വയം തൊഴിലിലൂടെ വരുമാനവും നല്‍കുന്ന കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കി വരുന്ന സന്ധ്യ ഡെവലപ്പ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നവീകരിച്ച ഷോറൂമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. നിത്യോപയോഗ സാധനങ്ങള്‍ സ്വന്തംഫാക്ടറിയില്‍ നിന്ന് നേരിട്ട് വീടുകളില്‍ എത്തിക്കുന്ന കോട്ടയം പാലയിലെ സന്ധ്യാ ഡെവലപ് സൊസൈറ്റിയുടെ ചക്കുവള്ളി ഫ്രാഞ്ചൈസി മെഗാ മാര്‍ട്ട് ആയി ഉയര്‍ത്തിയതിന്റെ ഭാഗമായിട്ടാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. അടുത്ത പ്രദേശത്തുള്ള സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുക എന്ന സാമൂഹ്യ പ്രതിബദ്ധതയില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്

 

Related Articles

Back to top button