InternationalLatest

പുതിയ സര്‍വീസുകള്‍ ആരംഭിക്കാന്‍ എയര്‍ ഇന്ത്യ

“Manju”

ദോഹ: ദോഹയിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ് എയര്‍ ഇന്ത്യ. ദോഹമുംബൈദോഹ റൂട്ടിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഈ റൂട്ടില്‍ ഉണ്ടാവുക. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസുകള്‍ നടത്തുക.

ഒക്ടോബര്‍ 30ന് ഉച്ചയ്ക്ക് 12.45ന് ദോഹയില്‍ നിന്ന് മുംബൈയിലേക്കുള്ള നോണ്‍സ്‌റ്റോപ്പ് എയര്‍ ഇന്ത്യ വിമാനം പുറപ്പെടും. ഇന്ത്യന്‍ സമയം വൈകിട്ട് 6.45ന് മുംബൈയിലെത്തും. 920 റിയാലാണ് ടിക്കറ്റ് നിരക്ക്. നിലവില്‍ 2023 മാര്‍ച്ച്‌ 19 വരെ ബുക്കിംഗ് ലഭ്യമാണെന്ന് എയര്‍ലൈനിന്റെ വെബ്സൈറ്റ് കാണിക്കുന്നു. ലഭ്യമായ സ്ലോട്ടുകള്‍ അനുസരിച്ച്‌, ഇന്ത്യയ്ക്കും ഖത്തറിനും ഇടയില്‍ ഡല്‍ഹി, മുംബൈ, ദോഹ എന്നിവിടങ്ങളില്‍ 6 പ്രതിവാര സര്‍വീസുകള്‍ ചേര്‍ക്കാന്‍ എയര്‍ലൈന്‍ പദ്ധതിയിടുന്നുണ്ട്. കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് ദുബായിലേക്ക് ആഴ്ചയില്‍ നാലു വിമാന സര്‍വീസുകളും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

Related Articles

Back to top button