IndiaLatest

സിഐപിഇടി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

“Manju”

ഡല്‍ഹി: രാജസ്ഥാനിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോക്കെമിക്കല്‍സ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി(സിഐപിഇടി) പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ബന്‍സ്വാര, സിരോഹി, ഹനുമാന്‍ഗഡ്, ദൗസ എന്നീ ജില്ലകളില്‍ വരാനിരിക്കുന്ന നാല് മെഡിക്കല്‍ കോളേജുകളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി ഇതോടൊപ്പം നിര്‍വഹിക്കും.

വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഉദ്ഘാടനം നടത്തുന്നത്. കേന്ദ്ര മന്ത്രി മന്‍സുഖ് മാണ്ഡവ്യ, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നീവരും ചടങ്ങില്‍ പങ്കെടുക്കും. ഗുണനിലവാരമുള്ള വിദ്യാഭ്യാസമാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. പെട്രോക്കെമിക്കല്‍സ്, ഊര്‍ജ്ജം എന്നീ മേഖലകളില്‍ അഭിരുചിയുള്ള ചെറുപ്പക്കാര്‍ക്ക് ഇതിലൂടെ മികച്ച വിദ്യാഭ്യാസം ഉറപ്പ് വരുത്താന്‍ സാധിക്കുമെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Related Articles

Back to top button