KeralaLatestThiruvananthapuram

ബ്രഹ്മാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രാദേശിക കേന്ദ്രത്തിന് തുടക്കമായി

“Manju”

തിരുവനന്തപുരം: സമൂഹത്തിൽ അവശതയനുഭവിക്കുന്നവരുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യമിട്ട് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രഹ്മാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രാദേശിക കേന്ദ്രം തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ പ്രദേശിക കേന്ദ്രം ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ അവശതയനുഭവിക്കുന്ന വിവിധ വിഭാഗം ജനങ്ങളുടെ ക്ഷേമ പ്രവർത്തനത്തിന് ഊന്നൽ നൽകി ബൃഹത്തും നൂതനവുമായ നിരവധി കർമ്മപദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കികൊണ്ടിരിക്കുന്ന ബ്രഹമാനന്ദ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൽ ഏറെ പ്രശംസനീയമാണെന്ന് എം. എൽ.എ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സ്കോളർഷിപ്പിന്റെയും ചികിത്സ ധനസഹായത്തിന്റെയും വിതരണോദ്ഘാടനം വി. കെ. പ്രശാന്ത് എം.എൽ. എ നിർവഹിച്ചു. ട്രസ്റ്റിന്റെ പത്തൊൻപാതാം വാർഷികത്തോടനുബന്ധിച്ച് ആരംഭിക്കുന്ന വിവിധ കർമ്മ പദ്ധിതികളുടെ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും നിർവഹിച്ചു. ബ്രഹ്മാനന്ദ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി പ്രഭാവതി മാതാജി, ട്രസ്റ്റ് ചെയർപ്പെഴ്സൺ പി.എം . തങ്കമണി എന്നിവർ ചടങ്ങിൽ മഹനീയ സാന്നിധ്യമായി . ചടങ്ങിൽ വച്ച് ട്രസ്റ്റിന്റെ പുതിയ പ്രോജക്ടൂകളുടെ ചുമതല പാലമൂട്ടിൽ ബിൽഡേഴ്സ് മാനേജിംഗ് ഡയറക്ടർ വിനുകുമാർ പി.വി ക്കു നൽകി. കായംകുളം എൻ ആർ പി എം എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരായ ഉൽക്കകുമാരി ,ജയശ്രീ എസ്. എൽ എന്നിവർ ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള തുക വി.കെ. പ്രശാന്ത് എംഎൽഎയ്ക്ക് കൈമാറി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മണക്കാട് സുരേഷ്, വാർഡ് കൗൺസിലർ ഡോ. റീന, അമൃത ആയൂർവേദ കോളേജ് അസിസ്റ്റന്റ് ജനറൽ മാനേജർ ബാലചന്ദ്രൻ. കെ, ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ബി.സി.പിള്ള, ബിജു പാരിപ്പള്ളി, മീഡിയ സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ.മനു, സീനിയർ റിപ്പോർട്ടർ വി.എ.ഗിരീഷ്കുമാർ, ഡയറക്ടർമാരായ സൈഫുദ്ദീൻ , ശിവരാമൻ പിള്ള, നാസറുദ്ദീൻ, അൻസാർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ലക്ഷ്മി സാജു സ്വാഗതവും ജെയിംസ് അഗസ്റ്റിൻ നന്ദിയും പറഞ്ഞു.

ഫോട്ടോ ക്യാപഷൻ: ബ്രഹമാനന്ദ ചാരിറ്റമ്പിൾ ട്രസ്റ്റിന്റെ പത്തൊൻപതാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് ആരംഭിച്ച പ്രാദേശിക കേന്ദ്രം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. വി.കെ.പ്രശാന്ത് എം.എൽ.എ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ബ്രഹ്മാനന്ദ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ പി.എം, തങ്കമണി, പ്രഭാവതി മാതാജി ബി.സി .പിള്ള , വിനുകുമാർ പാലമൂട്ടിൽ എന്നിവർ സമീപം

Related Articles

Back to top button