IndiaLatest

രൂപീന്ദര്‍ പാല്‍ സിങ് രാജ്യാന്തര ഹോക്കിയില്‍ നിന്നും വിരമിച്ചു

“Manju”

ഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമംഗമായ രൂപീന്ദര്‍ പാല്‍ സിങ് രാജ്യാന്തര ഹോക്കിയില്‍ നിന്നും വിരമിച്ചു. വ്യാഴാഴ്ച്ച രാവിലെ നവമാധ്യമങ്ങളിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 13 വര്‍ഷം നീണ്ട കരിയറില്‍ 223 മത്സരങ്ങള്‍ കളിച്ച താരം ഒന്നാന്തരം ഡ്രാഗ് ഫ്‌ളിക്കറാണ്. 119 ഗോളുകള്‍ അക്കൗണ്ടില്‍ ഉണ്ട്.

ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി മൂന്നു ഗോളുകളും താരം കണ്ടെത്തി. അതില്‍ ജര്‍മനിക്കെതിരായ വെങ്കല മെഡല്‍ മത്സരത്തില്‍ നേടിയ പെനാല്‍റ്റി ഗോള്‍ വളരെ നിര്‍ണായകമായിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ടീമിലും രൂപീന്ദര്‍ അംഗമായിരുന്നു

Related Articles

Back to top button