International

തായ്­വാനുമായി പങ്കാളിത്തം: ചെറു രാജ്യങ്ങളെ ഭീഷണിപ്പെടുത്തി ചൈന

“Manju”

തായ്‌പേയ്: തായ്­വാനോടുള്ള ദേഷ്യം ചൈന അന്താരാഷ്ട്ര തലത്തിൽ വ്യാപിപ്പി ക്കുന്നു. തായ്‌വാനുമായി പങ്കാളിത്തത്തിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന ചെറു രാജ്യങ്ങളെ ഭീഷണിപ്പെടുത്തി മടക്കി അയക്കുന്ന രീതിയാണ് ചൈന അവലംബിക്കുന്നത്. തായ്‌വാൻ ഭരണകൂടമാണ് ആരോപണവുമായി രംഗത്തെത്തിയത്. ഏറ്റവുമൊടുവിൽ ചൈനയുടെ ഭീഷണി മൂലം പിൻവാങ്ങിയത് ഗ്വയാന എന്ന തെക്കേ അമേരിക്കൻ രാജ്യമാണ്. വ്യാപാര സാങ്കേതിക പങ്കാളിത്തം ഉറപ്പുവരുത്താനായി ശ്രമിക്കുന്ന ഗ്വയാനയിൽ വാണിജ്യ കാര്യാലയം തുറക്കാ നുള്ള തായ്­വാൻന്റെ തീരുമാനത്തെയാണ് ചൈന തടഞ്ഞത്. ഗ്വയാനയുടെ പിന്മാറ്റത്തെ പൊറുക്കാനാവാത്ത തെറ്റെന്നാണ് തായ് വാൻ വിശേഷിപ്പിച്ചത്. ഒപ്പം ചൈനയുടെ ഭീഷണിരീതികളെ നിശിതമായി വിമർശിക്കുകയും ചെയ്തു.

തായ്‌വാനുമായി ഉഭയകക്ഷി സംബന്ധമായ ഇടപാടുകൾ വേണ്ട വിധം നടന്നി ല്ലെന്ന സാങ്കേതിക കാര്യം പറഞ്ഞാണ് ഗ്വയാന പിന്മാറിയത്. വലിയ തെറ്റാണ് നിങ്ങൾ ചെയ്യുന്നതെന്നും ഇത്തരം നടപടികളിൽ നിന്ന് പിന്മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് ചൈനീസ് വിദേശകാര്യ വകുപ്പ് ഗ്വയാന ഭരണ കൂടത്തെ അറിയിച്ചത്. ലോകത്ത് ഒരു ചൈന മതിയെന്നും തായ്‌വാനെ രാജ്യമായി അംഗീകരിച്ചാൽ എല്ലാ ഭവിഷ്യത്തും നേരിടാൻ തയ്യാറാകണമെന്നുള്ള മുന്നറിയിപ്പാണ് ചൈന ഗ്വയാനയ്ക്ക് നൽകിയത്.

Related Articles

Back to top button